Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അന്താരാഷ്ട്ര പഞ്ചഗുസ്തി മത്സരം: മലയാളി ദമ്പതികൾക്ക് അഭിമാന നേട്ടം

text_fields
bookmark_border
arm wrestling
cancel
camera_alt

അന്താരാഷ്ട്ര പഞ്ചഗുസ്തി മത്സരത്തിൽ മികച്ച നേട്ടം കൈവരിച്ച സുബൈർ മാനാടത്തും ഭാര്യ നസീമ സുബൈറും

Listen to this Article

നെടുമ്പാശ്ശേരി: ഉസ്ബെക്കിസ്ഥാനിലെ സമ്മർഖണ്ടിൽ നടന്ന 20-ാമത് അന്താരാഷ്ട്ര പഞ്ചഗുസ്തി മത്സരത്തിൽ കേരളത്തിൽനിന്ന് പങ്കെടുത്ത ദമ്പതികൾക്ക് അഭിമാന നേട്ടം. ആലുവ ചെങ്ങമനാട് പറമ്പയം മാനാടത്ത് വീട്ടിൽ സുബൈർ മാനാടത്തും ഭാര്യ നസീമ സുബൈറുമാണ് അഭിമാന നേട്ടമുണ്ടാക്കിയത്.

100 കിലോയിലധികം വരുന്ന വിഭാഗത്തിൽ സുബൈർ മൂന്ന് വെള്ളി മെഡലുകളും ഒരു വെങ്കലവും നേടിയപ്പോൾ നസീമ 80 കിലോ വിഭാഗത്തിൽ രണ്ട് വെള്ളിയും കരസ്ഥമാക്കി.

ഇന്ത്യയിൽനിന്ന് 10 അംഗ ടീമാണ് മത്സരത്തിൽ പങ്കെടുത്തത്. ഇന്ത്യക്ക് മൊത്തം അഞ്ച് വെള്ളിയും മൂന്ന് വെങ്കലവുമാണ് ലഭിച്ചത്. തിങ്കളാഴ്ച മത്സരം സമാപിക്കും.

ചൊവ്വാഴ്ച രാവിലെ ഒമ്പതിന് നെടുമ്പാശ്ശേരിയിലെത്തുന്ന സുബൈർ - നസീമ ദമ്പതികൾക്ക് പഞ്ചഗുസ്തി അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് അൻവർ സാദത്ത് എം.എൽ.എയുടെ നേതൃത്വത്തിൽ ഊഷ്മളമായ സ്വീകരണം നൽകും.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - International arm wrestling Competition: A proud achievement for a Malayalee couple
Next Story