Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

നാല്​ ടോക്യോ പാരാലിമ്പിക്​സ്​ മെഡൽ ജേതാക്കൾക്ക്​ ഖേൽരത്​ന ശിപാർശ

text_fields
bookmark_border
paralympic committee of india
cancel

ന്യൂഡൽഹി: ടോക്യോ പാരാലിമ്പിക്​സിൽ രാജ്യത്തിന്​ അതുല്യനേട്ടങ്ങൾ സമ്മാനിച്ച ഷൂട്ടർ മനീഷ്​ നർവാൾ, ഹൈജംപ്​ താരം ശരദ്​കുമാർ, ബാഡ്​മിന്‍റൺ താരം പ്രമോദ്​ ഭഗത്​, ജാവലിൻ താരം സുന്ദർ സിങ്​ ഗുർജാർ എന്നിവരെ മേജർ ധ്യാൻചന്ദ്​ ഖേൽരത്​ന പുരസ്​കാരത്തിന്​ പാരലിമ്പിക്​സ്​ കമ്മിറ്റി ഓഫ്​ ഇന്ത്യ ശിപാർ​ശ ചെയ്​തു.

നാലുപേരും പാരലിമ്പിക്​സിൽ ഇന്ത്യക്കായി മെഡലുകൾ സ്വന്തമാക്കിയിരുന്നു. പുരസ്​കാരം അത്​ലറ്റുകളെ 2024ൽ നടക്കാൻ പോകുന്ന പാരിസ്​ ഗെയിംസിൽ മികച്ച പ്രകടനം പുറത്തെടുക്കാൻ പ്രചോദനമേകുമെന്ന്​ പി.സി.ഐ പ്രസിഡന്‍റ്​ ദീപ മാലിക്​ പറഞ്ഞു.

ജാവലിൻ താരം സുമിത്​ ആന്‍റിലിനെയും ഷൂട്ടർ അവനി ലേഖാരയെയും അർജുന അവാർഡിനും ശിപാർശ ചെയ്​തതായി മാലിക്​ പറഞ്ഞു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - four para-athletes won medal at tokyo paralympics recommended for Khel Ratna
Next Story