Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
കോമൺവെൽത്ത് ഗെയിംസ്: സൈക്ലിങ്ങിനിടെ അപകടം; ബ്രിട്ടൻ താരത്തിന്റെ കഴുത്തെല്ല് പൊട്ടി - വിഡിയോ
cancel

കോമൺവെൽത്ത് ഗെയിംസ്: സൈക്ലിങ്ങിനിടെ അപകടം; ബ്രിട്ടൻ താരത്തിന്റെ കഴുത്തെല്ല് പൊട്ടി - വിഡിയോ

text_fields
bookmark_border

ബർമിങ്ഹാം: കോമൺവെൽത്ത് ഗെയിംസിൽ പുരുഷൻമാരുടെ സൈക്ലിംഗ് മത്സരത്തിനിടെയുണ്ടായ അപകടത്തിൽ ബ്രിട്ടന്റെ സൈക്ലിങ് താരം ജോ ട്രൂമാന് ഗുരുതര പരിക്ക്. ആസ്ട്രേലിയൻ സൈക്ലിങ് താരം മാത്യു ഗ്ലേറ്റ്സുമായി കൂട്ടിയിടിച്ച് ട്രാക്കിൽ വീണാണ് ട്രൂമാന് പരിക്കേറ്റത്. അപകടമുണ്ടായ ഉടനെ വീണ് അബോധാവസ്ഥയിലായി തെന്നിനീങ്ങുന്ന ട്രൂമാന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

ഉടൻ തന്നെ മെഡിക്കൽ ടീം വന്ന് പരിശോധിക്കുകയും കുറച്ച് സമയത്തിന് ശേഷം ബോധം തിരിച്ചുകിട്ടിയ താരത്തെ വീൽ ചെയറിൽ തുടർചികിത്സക്ക് കൊണ്ടുപോവുകയും ചെയ്തു. അപകടത്തിൽ ആസ്ട്രേലിയയുടെ ഗ്ലേറ്റ്സും വീണിരുന്നെങ്കിലും കാര്യമായ പരിക്കുകളേറ്റിട്ടില്ല.

വീഴ്ചയ്ക്ക് പിന്നാലെ ട്രൂമാന് ശ്വസിക്കാൻ ബുദ്ധിമുട്ട് നേരിട്ടതായി ഡോക്ടർമാർ ഉടൻ തന്നെ അദ്ദേഹത്തിന് ഓക്സിജൻ നൽകിയതായും റിപ്പോർട്ടുകളുണ്ട്. കഴുത്തെല്ല് പൊട്ടിയതിനാൽ കോമൺവെൽത് ഗെയിംസിന്റെ അവശേഷിക്കുന്ന മത്സരങ്ങളിൽ നിന്ന് ട്രൂമാനെ ഒഴിവാക്കിയിട്ടുണ്ട്.


Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - England cyclist Joe Truman knocked unconscious in a crash during CWG 2022
Next Story