Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ലോകകപ്പ് ഹോക്കി: കൊറിയ, ജർമനി ക്വാർട്ടറിൽ
text_fieldsbookmark_border
ഭുവനേശ്വർ: ലോകകപ്പ് ഹോക്കിയിൽ ദക്ഷിണ കൊറിയയും ജർമനിയും ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചു. ക്രോസ് ഓവർ മത്സരത്തിൽ ജർമനി 5-1ന് ഫ്രാൻസിനെ തറപറ്റിച്ചപ്പോൾ അർജന്റീനക്കെതിരെ പെനാൽറ്റി ഷൂട്ടൗട്ടിലായിരുന്നു കൊറിയയുടെ ജയം. വാശിയേറിയ പോരാട്ടത്തിൽ 5-5ന് നിശ്ചിത സമയത്ത് പൂർത്തിയായ കളിയുടെ ടൈ ബ്രേക്കറിൽ 3-2നാണ് അർജന്റീനയെ ഏഷ്യൻ സംഘം തോൽപിച്ചത്. ചൊവ്വാഴ്ച ക്വാർട്ടറിൽ ആസ്ട്രേലിയയെ സ്പെയിനും ബെൽജിയത്തെ ന്യൂസിലൻഡും ബുധനാഴ്ച ഇംഗ്ലണ്ടിനെ ജർമനിയും നെതർലൻഡ്സിനെ ദക്ഷിണ കൊറിയയും നേരിടും.
Next Story

