Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഹോക്കിയിൽ ഇന്ത്യ സെമി കാണുമോ? 47 വർഷത്തിനു ശേഷം കിരീടം ലക്ഷ്യമിടുന്ന ടീമിനു മുന്നിലെ സാധ്യതകൾ ഇങ്ങനെ
text_fieldsbookmark_border
നീണ്ട നാലര പതിറ്റാണ്ടിലേറെ മുമ്പാണ് ഇന്ത്യ ലോകകപ്പ് ഹോക്കിയിൽ കിരീടത്തിൽ മുത്തമിട്ടത്. ഒഡിഷയിലെ ഭുവനേശ്വറിലും റൂർകലയിലുമായി നടക്കുന്ന ലോകകപ്പിൽ പൂൾ മത്സരങ്ങൾ പൂർത്തിയായതോടെ ഗോൾ ശരാശരിയിൽ പിറകിലായി നേരിട്ട് ക്വാർട്ടർ നേടാനാകാതെ പോയ ഇന്ത്യക്ക് മുന്നിൽ ഇനി ക്രോസ് ഓവർ ഘട്ടമാണുള്ളത്. സ്‍പെയിനിനെ രണ്ടു ഗോളിനും വെയിൽസിനെ 4-2നും വീഴ്ത്തിയ ഇന്ത്യ ഇംഗ്ലണ്ടിനെതിരെ ഗോൾരഹിത സമനിലയും പിടിച്ചിരുന്നു. മറുവശത്ത്, അഞ്ചു ഗോൾ അധികമടിച്ചാണ് ഇംഗ്ലണ്ട് ഇതേ പോയിന്റുമായി ഗ്രൂപിൽ ഒന്നാമതെത്തിയത്.
ക്രോസ് ഓവർ ഘട്ടത്തിൽ ന്യൂസിലൻഡുമായാണ് ഇന്ത്യക്ക് മത്സരം. പൂൾ സിയിലെ മൂന്നാം സ്ഥാനക്കാരാണ് കിവികൾ. ഈ കളി തോറ്റാൽ ഇന്ത്യ പുറത്താകും. ജയിച്ചാൽ പൂൾ ബി ജേതാക്കളാകും ക്വാർട്ടറിൽ എതിരാളികൾ. ന്യൂസിലൻഡിനെതിരെ ഭൂവനേശ്വർ കലിംഗ സ്റ്റേഡിയത്തിൽ നാളെയാണ് ഇന്ത്യക്ക് നിർണായക മത്സരം.
Next Story

