നാടുകളിൽ കാൽപ്പന്താരവം
text_fieldsഫുട്ബാൾ ആവേശത്തിലമർന്ന കടയ്ക്കാട് ജങ്ഷൻ
പന്തളം: കടയ്ക്കാട് ജങ്ഷനിൽ ലോകകപ്പ് ആവേശം. ഒട്ടുമിക്ക സ്ഥലങ്ങളിലും തലയുയർത്തി ഫുട്ബാൾ സൂപ്പർതാരങ്ങളായ ലയണൽ മെസിയുടെയും ക്രിസ്റ്റ്യാനോ റൊണാൾഡോയുടെയും നെയ്മറിന്റെയും കട്ടൗട്ടുകൾ. ബ്രസീലിന്റെ ജഴ്സി അണിഞ്ഞാണ് ചെറുപ്പക്കാരുടെ യാത്ര. അർജന്റീനിയൻ ഇതിഹാസ താരം മറഡോണയുടെ കട്ട ഫാനാണ് കടയ്ക്കാട്ട് ഭൂരിപക്ഷവും. പന്തളം, ചേരിക്കൽ, കടയ്ക്കാട്, മുട്ടാർ തുടങ്ങിയ എല്ലാ മേഖലകളിലും ഫ്ലക്സുകളും കൊടിതോരണങ്ങളും കൊണ്ട് നിറഞ്ഞിരിക്കുകയാണ്.
എല്ലാ ലോകകപ്പ്, കോപ്പ അമേരിക്ക ടൂർണമെന്റുകൾ എത്തുമ്പോളും ഇവിടങ്ങൾ ഉത്സവലരിയിലാവുക പതിവാണ്. നാട്ടിൻപുറങ്ങളിൽ ഫുട്ബാൾ മത്സരങ്ങളും സംഘടിപ്പിക്കുന്നുണ്ട്.

