ബ്രസീലിയൻ, അമേരിക്കൻ ക്ലബ്ബുകളിൽ നിന്നും ഓഫർ വന്നിരുന്നു -ക്രിസ്റ്റ്യാനോ
text_fieldsറിയാദ്: തനിക്ക് ബ്രസീലിൽനിന്നും അമേരിക്കയിൽനിന്നുമെല്ലാം ഓഫറുകൾ വന്നിരുന്നുവെന്നും അൽ നസ്റാണ് തെരഞ്ഞെടുത്തതെന്നും റെക്കോഡ് തുകക്ക് കരാർ ഒപ്പിട്ട പോർചുഗൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ. കിങ് സഊദ് (മർസൂൽ പാർക്) സ്റ്റേഡിയത്തിൽ ആയിരക്കണക്കിന് ആരാധകരുടെ സാന്നിധ്യത്തിൽ ക്രിസ്റ്റ്യാനോയെ ക്ലബ് വരവേറ്റു.
നിറപ്പകിട്ടാർന്ന അവതരണ പരിപാടിയാണ് സംഘടിപ്പിച്ചത്. കോച്ച് റൂഡി ഗാർസിയ, ക്ലബ് പ്രസിഡന്റ് മുസല്ലി അൽ മുഅമ്മർ എന്നിവർക്കൊപ്പം മാധ്യമങ്ങളെ അഭിമുഖീകരിച്ചു. സൗദി അറേബ്യ എന്നതിന് പകരം ക്രിസ്റ്റ്യാനോ പറഞ്ഞത് സൗത്ത് ആഫ്രിക്കയെന്നാണ്.
‘‘സൗത്ത് ആഫ്രിക്കയിലേക്ക് വരുക എന്നത് എന്നെ സംബന്ധിച്ച് എന്റെ കരിയറിന്റെ അവസാനമല്ല. ഞാന്‍ മാറ്റാന്‍ ആഗ്രഹിക്കുന്ന കാര്യമാണ് ഇത്. സത്യസന്ധമായി പറഞ്ഞാല്‍, ആളുകള്‍ എന്താണ് പറയുന്നത് എന്നത് എനിക്ക് വിഷയമല്ല. ഞാന്‍ എന്റെ തീരുമാനങ്ങളെടുക്കും. ഇവിടെ എത്താനായത് എന്നെ ഒരുപാട് സന്തോഷിപ്പിക്കുന്നു.’’ -എന്നായിരുന്നു വാക്കുകൾ.

