Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

യൂറോ: സ്പെയിനിനും തുർക്കിയക്കും യോഗ്യത

text_fields
bookmark_border
യൂറോ: സ്പെയിനിനും തുർക്കിയക്കും യോഗ്യത
cancel

ലണ്ടൻ: സ്പെയിനും തുർക്കിയയും സ്കോട്ട്ലൻഡും 2024 യൂറോപ്യൻ ഫുട്ബാൾ ചാമ്പ്യൻഷിപ്പിന് ‍യോഗ്യത നേടി. ഓസ്ലോയിൽ നടന്ന ഗ്രൂപ് എ മത്സരത്തിൽ ആതിഥേയരായ നോർവേയെ എതിരില്ലാത്ത ഒരു ഗോളിനാണ് സ്പെയിൻ തോൽപിച്ചത്. ആറ് കളികളിൽ 15 പോയന്റുമായി ഒന്നാം സ്ഥാനത്താണ് സ്പെയിൻ.

ഇത്രയും മത്സരങ്ങളിൽ 15 പോയന്റ് നേടി രണ്ടാമതുള്ള സ്കോട്ട്ലൻഡും ഇതോടെ യോഗ്യരായി. നോർവേക്കെതിരെ 49ാം മിനിറ്റിൽ ഗാവി നേടിയ ഗോളിലായിരുന്നു മുൻ ലോക-യൂറോപ്യൻ ചാമ്പ്യന്മാരായ സ്പെയിനിന്റെ ജയം. ഗ്രൂപ് ഡിയിൽ ലാത്‍വിയയെ മറുപടിയില്ലാത്ത നാല് ഗോളിന് മുക്കിയാണ് ഏഴ് മത്സരങ്ങളിൽ 16 പോയന്റുമായി തുർക്കി കടന്നത്.

അതേസമയം, കാർഡിഫിൽ ആതിഥേയരായ വെയ്‍ൽസിനോട് 2-1ന് തോറ്റത് ക്രൊയേഷ്യയുടെ സാധ്യതകൾക്കുമേൽ കരിനിഴൽ വീഴ്ത്തി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Spain and Turkey qualify for Euro 2024
Next Story