സന്തോഷ് ട്രോഫി: മിസോറമിനും റെയിൽവേസിനും ജയം
text_fieldsറെയിൽവേസിനായി ഗോൾ നേടിയ മലയാളി താരം എസ്. രാജേഷ് (ഇടത്ത് നിന്ന് രണ്ടാമത്) സഹതാരങ്ങൾക്കൊപ്പം ആഘോഷത്തിൽ
ഇട്ടനഗർ: സന്തോഷ് ട്രോഫി ഗ്രൂപ് ബി മത്സരങ്ങളിൽ മിസോറമിനും റെയിൽവേസിനും ജയം. മിസോറം ഒന്നിനെതിരെ അഞ്ചു ഗോളിന് ഡൽഹിയെ തോൽപിച്ചു. എം.സി മൽസോംസുവാലയും മൽസോംസുവാല ചാങ്തെയും രണ്ടു വീതം ഗോളുകൾ നേടി. റെയിൽവേസ് 2-1ന് മഹാരാഷ്ട്രയെയാണ് തോൽപിച്ചത്.
മലയാളിതാരം എസ്. രാജേഷും റെയിൽവേസിനായി സ്കോർ ചെയ്തു. ഗ്രൂപ് എയിൽ മൂന്നു മത്സരങ്ങളിൽ നാലു പോയന്റുമായി നാലാം സ്ഥാനത്തുള്ള കേരളത്തിന് ബുധനാഴ്ച നിർണായകമാണ്.
നാലാം മത്സരത്തിൽ ആതിഥേയരായ അരുണാചൽ പ്രദേശാണ് എതിരാളികൾ. തോൽവി പിണഞ്ഞാൽ കേരളത്തിന്റെ ക്വാർട്ടർ ഫൈനൽ സാധ്യതകൾ തുലാസ്സിലാവും.

