Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പ്രൈം ​വോ​ളി: ജയത്തോടെ ഹീറോസ് മുന്നിൽ

text_fields
bookmark_border
പ്രൈം ​വോ​ളി: ജയത്തോടെ ഹീറോസ് മുന്നിൽ
cancel

ബംഗളൂരു: പ്രൈം വോളിബാള്‍ ലീഗിൽ തുടര്‍ച്ചയായ രണ്ടാം മത്സരവും ജയിച്ച് കാലിക്കറ്റ് ഹീറോസ് പോയന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തേക്കു കുതിച്ചു. കോറമംഗല ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഹൈദരാബാദ് ബ്ലാക്ക് ഹോക്‌സിനെ 4-1നാണ് ഹീറോസ് തോൽപിച്ചത്. സ്‌കോര്‍: 15-14, 15-12, 15-11, 4-15, 15-14. വിജയികളുടെ എം. അശ്വിന്‍ രാജാണ് കളിയിലെ മികച്ച താരം. രണ്ടു മത്സരങ്ങളില്‍നിന്ന് നാലു പോയന്റ് നേടിയ കാലിക്കറ്റ് സെറ്റ് വ്യത്യാസം ആറാക്കി ഉയര്‍ത്തി. കൊല്‍ക്കത്തയാണ് രണ്ടാമത്.

കടുത്ത പോരാട്ടം നടന്ന ആദ്യ മൂന്നു സെറ്റുകള്‍ നേടി വിജയം സ്വന്തമാക്കിയ കാലിക്കറ്റിനെ ബോണസ് പോയന്റ് നേടാന്‍ ഹൈദരാബാദ് അനുവദിച്ചില്ല. നാലാം സെറ്റില്‍ ഹീറോസ് വെറും നാലു പോയന്റ് നേടുന്നതിനിടെ ബ്ലാക്ക് ഹോക്‌സ് സെറ്റ് പൂര്‍ത്തിയാക്കി. അഞ്ചാം സെറ്റില്‍ കാലിക്കറ്റ് ലീഡെടുത്തെങ്കിലും ഹൈദരാബാദ് തിരിച്ചടിച്ചു. എന്നാല്‍, ഇരുടീമുകളുടെയും പോയന്റ് 14ല്‍ നില്‍ക്കെ ശക്തമായ ബ്ലോക്കിലൂടെ കാലിക്കറ്റ് വിജയത്തിന്റെ മാറ്റുകൂട്ടി.

ലീഗില്‍ ഞായറാഴ്ച രണ്ടു മത്സരങ്ങള്‍ അരങ്ങേറും. രാത്രി ഏഴിന് മുംബൈ മീറ്റിയേ ബംഗളൂരു ടോർപിഡോസിനെയും 9.30ന് കൊല്‍ക്കത്ത തണ്ടര്‍ബോള്‍ട്ട്‌സ് കൊച്ചി ബ്ലൂ സ്‌പൈക്കേഴ്‌സിനെയും നേരിടും. ഇതോടെ ബംഗളൂരു ലെഗ് മത്സരങ്ങള്‍ പൂര്‍ത്തിയാവും.

ഫെബ്രുവരി 15 മുതല്‍ ഹൈദരാബാദ് ജി.എം.സി ബാലയോഗി സ്‌റ്റേഡിയത്തിലാണ് രണ്ടാം പാദം.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Prime Volley: Heroes ahead with victory
Next Story