Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

എ.എഫ്.സി ടൂർണമെന്റുകളിൽ കളിക്കാൻ അനുമതി നൽകണം -കായിക മന്ത്രാലയം

text_fields
bookmark_border
എ.എഫ്.സി ടൂർണമെന്റുകളിൽ കളിക്കാൻ അനുമതി നൽകണം -കായിക മന്ത്രാലയം
cancel

ന്യൂഡൽഹി: ഗോകുലം കേരള എഫ്.സിക്കും എ.ടി.കെ മോഹൻ ബഗാനും എ.എഫ്.സി ടൂർണമെന്റുകളിൽ കളിക്കാൻ അനുമതി നൽകണമെന്നഭ്യർഥിച്ച് കായിക മന്ത്രാലയം ഫിഫക്കും എ.എഫ്.സിക്കും കത്തയച്ചു. അഖിലേന്ത്യ ഫുട്ബാൾ ഫെഡറേഷന് (എ.ഐ.എഫ്.എഫ്) ഫിഫ വിലക്കേർപ്പെടുത്തിയതോടെ ഇന്ത്യൻ ക്ലബുകൾക്ക് വിദേശ രാജ്യങ്ങളിൽ കളിക്കാനാവാത്ത സ്ഥിതിയാണ്.

ഗോകുലത്തിന്റെ വനിത ടീം എ.എഫ്.സി ചാമ്പ്യൻഷിപ്പിനായി ഉസ്ബകിസ്താനിലെത്തിയശേഷമാണ് വിലക്ക് വരുന്നത്. ഇതോടെ ഈമാസം 23നും 26നുമുള്ള കളികളിൽ ഗോകുലത്തിന് പങ്കെടുക്കാനാവില്ല. ഇതേതുടർന്നാണ് കായിക മന്ത്രാലയം അടിയന്തര ഇടപെടൽ അഭ്യർഥിച്ച് ഫിഫക്കും എ.എഫ്.സിക്കും കത്തയച്ചത്. എ.എഫ്.സി കപ്പിൽ സെപ്റ്റംബർ ഏഴിന് എ.ടി.കെക്കും കളിയുണ്ട്.

കായിക മന്ത്രാലയം ഉസ്ബകിസ്താനിലുള്ള ഗോകുലം വനിത ടീമുമായി ബന്ധപ്പെട്ടുകൊണ്ടിരിക്കുന്നുണ്ടെന്നും ആവശ്യമായ സഹായങ്ങൾ നൽകാൻ എംബസിക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും അധികൃതർ വ്യക്തമാക്കി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Permission to play in AFC tournaments given -Ministry of Sports
Next Story