Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

'എല്ലാവർക്കും അഭിനന്ദനങ്ങൾ പ്രത്യേകിച്ചും എമിക്ക്'; ബാലൺ ദ്യോർ വിജയികളെ അഭിനന്ദിച്ച് ലയണൽ മെസ്സി

text_fields
bookmark_border
എല്ലാവർക്കും അഭിനന്ദനങ്ങൾ പ്രത്യേകിച്ചും എമിക്ക്; ബാലൺ ദ്യോർ വിജയികളെ അഭിനന്ദിച്ച് ലയണൽ മെസ്സി
cancel

ബാലൺ ദ്യോർ പുരസ്കാരം ലഭിച്ച എല്ലാവരെയും അഭിനന്ദിച്ച് ഇതിഹാസ താരം ലയണൽ മെസ്സി. വിജയിച്ച എല്ലാവരെയും അഭിനന്ദിച്ച മെസ്സി അർജന്‍റീനിയൻ താരങ്ങളുടെ പേര് എടുത്ത് പറഞ്ഞ് അഭിനന്ദിച്ചു.

'ബലോൻ ദ്യോർ വിജയികൾക്കും നോമിനേഷൻ ലഭിച്ചവർക്കും അഭിനന്ദനങ്ങൾ. പ്രത്യേകിച്ചും എമിലിയാനോ മാർട്ടിനെസിന് അഭിനന്ദനങ്ങൾ. രണ്ടാമതും മികച്ച ഗോൾകീപ്പറിനുള്ള അവാർഡ്, എന്തൊരു മികവാണ്. ലൗത്താരോ മാർട്ടിനെസിനും ലിയോണൽ സ്കെലോണിക്കും അലെജാൻഡ്രോ ഗർനാച്ചോക്കും അഭിനന്ദനങ്ങൾ'- ലയണൽ മെസ്സി ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

മികച്ച താരത്തിനുള്ള ബാലൺ ദ്യോർ പുരസ്കാരം മാഞ്ചസ്റ്റർ സിറ്റിയുടെ സ്പാനിഷ് സ്ട്രൈക്കർ റോഡ്രി നേടിയപ്പോൽ മികച്ച ഗോൾകീപ്പറിനുള്ള അവാർഡായ ലെവ് യാഷിൻ പുരസ്കാരം ആസ്റ്റൺ വില്ലയുടെ അർജന്‍റീനിയൻ താരം എമിലിയാനോ മാർട്ടിനസിനാണ് ലഭിച്ചത്. ഇത് രണ്ടാം തവണയാണ് മാർട്ടിനസിന് മികച്ച ഗോൾകീപ്പറിനുള്ള പുരസ്കാരം ലഭിക്കുന്നത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - messi congratulates ballon d or winners
Next Story