Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഓട്ടോഗ്രാഫ് നൽകുന്നതിനിടെ ലെവൻഡോവ്സ്കിയുടെ വാച്ച് കവർന്നു
text_fieldsbookmark_border
ബാഴ്സലോണ: ബാഴ്സലോണ സ്ട്രൈക്കർ റോബർട്ട് ലെവൻഡോവ്സ്കിയുടെ വിലപിടിപ്പുള്ള വാച്ച് ആരാധകർക്ക് ഓട്ടോഗ്രാഫ് നൽകുന്നതിനിടെ മോഷണം പോയി.
പരിശീലനത്തിനായെത്തിയ പോളണ്ട് സൂപ്പർതാരം കാറിൽനിന്നിറങ്ങി കാത്തുനിന്നിരുന്ന ആരാധകർക്ക് ഓട്ടോഗ്രാഫ് നൽകുന്നതിനിടെയാണ് ഒരാൾ വാച്ച് കവർന്നത്. സ്ഥലത്തുണ്ടായിരുന്ന പൊലീസ് ഉടൻ ഇയാളെ പിടികൂടുകയും വാച്ച് കണ്ടെടുക്കുകയും ചെയ്തു. 70,000 യൂറോ (ഏകദേശം 56 ലക്ഷം രൂപ) വിലയുള്ളതായിരുന്നു വാച്ച്.
Next Story

