Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

'എന്തിനാണ് റൊണാൾഡോയോട് മാപ്പ് പറയേണ്ടത്'; തനിക്ക് ആരോടും മാപ്പ് പറയേണ്ട കാര്യമില്ലെന്ന് ജോർജ് ജീസസ്

text_fields
bookmark_border
എന്തിനാണ് റൊണാൾഡോയോട് മാപ്പ് പറയേണ്ടത്; തനിക്ക് ആരോടും മാപ്പ് പറയേണ്ട കാര്യമില്ലെന്ന് ജോർജ് ജീസസ്
cancel

ദുബായ്: ക്രിസ്റ്റ്യാനോ റൊണാൾഡോയുമായുള്ള തുടർച്ചയായ അഭിപ്രായവ്യത്യാസങ്ങൾക്കിടയിലും താൻ ആരോടും മാപ്പ് ചോദിക്കില്ലെന്ന് പോർച്ചുഗൽ പരിശീലകൻ ജോർജ് ജീസസ് വ്യക്തമാക്കി. റൊണാൾഡോയോട് മാപ്പ് ചോദിച്ചിട്ടുണ്ടോയെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന്, "ഞാൻ ആരോടും മാപ്പ് ചോദിക്കില്ല!" എന്നായിരുന്നു ജീസസിന്റെ ഉറച്ച മറുപടി. താൻ എന്തിനാണ് മാപ്പ് പറയേണ്ടതെന്നും അദ്ദേഹം തിരിച്ചുചോദിച്ചു. താരം ആഗ്രഹിക്കുന്നുവെങ്കിൽ അടുത്ത അന്താരാഷ്ട്ര മത്സരങ്ങളിലും റൊണാൾഡോയെ ടീമിലേക്ക് വിളിക്കുമെന്ന് ജീസസ് വ്യക്തമാക്കി.

അഞ്ച് തവണ ബാലൺ ഡി ഓർ ജേതാവായ റൊണാൾഡോയെ നിലവിലുള്ള അന്താരാഷ്ട്ര മത്സരങ്ങൾക്കായി ജീസസ് ടീമിൽ ഉൾപ്പെടുത്തിയിരുന്നെങ്കിലും, പിന്നീട് അദ്ദേഹം ക്യാമ്പ് വിട്ട് സ്വകാര്യ ജെറ്റിൽ മടങ്ങിയിരുന്നു. ഒരു വർഷത്തെ സൗഹൃദത്തിന്െ പേരിൽ ഫുട്ബാൾ തീരുമാനങ്ങളിൽ വിട്ടുവീഴ്ച ചെയ്യാനാകില്ലെന്ന് ജീസസ് തുറന്നടിച്ചു. കളിയിൽ വാം-അപ്പ് ചെയ്ത ശേഷം അവസരം ലഭിക്കാത്ത മറ്റ് കളിക്കാർ ഇല്ലാത്ത പ്രശ്നം റൊണാൾഡോയുടെ കാര്യത്തിൽ മാത്രം മാധ്യമങ്ങൾ ഉണ്ടാക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

നോർവെയ്ക്കെതിരായ മത്സരത്തിൽ കഴിഞ്ഞ 18 വർഷത്തിനിട ആദ്യമായി റൊണാൾഡോയെ പ്ലേയിംഗ് ഇലവനിൽ ഉൾപ്പെടുത്താതെ ബെഞ്ചിലിർത്തിയിരുന്നു. ഇത് ടീമിനുള്ളിൽ വലിയ ചർച്ചകൾക്ക് വഴിവെക്കുകയും, ഒടുവിൽ താരം സ്ക്വാഡ് വിട്ട് പോവുകയും ചെയ്തു. പോർച്ചുഗീസ് ഫുട്ബാൾ ഫെഡറേഷനുമായി സംസാരിച്ച ശേഷം തന്റെ ഭാഗം വ്യക്തമാക്കുമെന്ന് റൊണാൾഡോ സോഷ്യൽ മീഡിയയിലൂടെ അറിയിച്ചിട്ടുണ്ട്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Jorge Jesus: "I Don't Owe Ronaldo an Apology" Amid Portugal Camp Drama
Next Story