തോൽവിയറിയാത്ത 37 കളികളിൽ; ഒടുവിൽ അസൂറികൾക്ക് കാളകൂറ്റന്മാർ കടിഞ്ഞാണിട്ടു !
text_fieldsമിലാന്: ലോകകപ്പ് േയാഗ്യത പോലും നേടാതെ കരിഞ്ഞുണങ്ങിയ ഇറ്റലിയെ നട്ടുനനച്ച് പച്ചപിടിപ്പിച്ചയാളാണ് റോബർട്ടോ മാൻസീനി എന്ന ഇറ്റലിക്കാരനായ പരിശീലകൻ. 2018 ൽ ഒന്നുമല്ലാത്ത ഒരു ടീമിന്റെ മാനേജറായി എത്തി ഇറ്റലിെയ പഴയ പ്രതാപത്തിലേക്ക് കൈപിടിച്ചുയർത്തിയയാൾ.
ആ വർഷം സെപ്റ്റംബറിൽ യുഫേവ നാഷൻസ് ലീഗിൽ പോർചുഗലിനോട് ഒരു ഗോളിന് തോറ്റ ഇറ്റലിയെ പിന്നീട് 37 മത്സരങ്ങളിൽ ഒരാൾക്കും തോൽപിക്കാനായിട്ടില്ല. അങ്ങനെ, ലോകഫുട്ബാളിൽ ഏറ്റവും കൂടുതൽ മത്സരങ്ങളിൽ തോൽക്കാത്തവർ എന്ന റെക്കോർഡ് മാൻസീനിയും ഇറ്റലിയും സ്വന്തമാക്കി. യൂറോ കപ്പും നേടിയുള്ള ആ കുതിപ്പിന് ഒടുവിൽ സ്പെയ്നിന് മുന്നിൽ അവസാനമായിരിക്കുകയാണ്. യുവേഫ നാഷൻസ് ലീഗ് സെമിഫൈനലിൽ 2-1നായിരുന്നു അസൂറിപ്പടയുടെ തോൽവി.
Spain defeat Italy to reach the UEFA Nations League final! 🇪🇸 pic.twitter.com/POsNR6msmF
— B/R Football (@brfootball) October 6, 2021
യൂറോകപ്പിെൻറ സെമിഫൈനലിൽ ഏൽപിച്ച മുറിവിന് ഇറ്റലിയോട് സ്പെയിനിന്റെ പകരംവീട്ടൽ കൂടിയായിരുന്നു ഈ മത്സരം. യൂറോ കപ്പിന് പിന്നാലെ മറ്റൊരു കിരീടം കൂടിയെന്ന അസൂറികളുടെ സ്വപ്നം ഇല്ലാതാക്കി സ്പെയിൻ യുവേഫ നേഷന്‍സ് ലീഗ് ഫുട്ബാളിെൻറ ഫൈനലിൽ കടക്കുകയും ചെയ്തു. അപരാജിത റെക്കോഡുമായിറങ്ങിയ ഇറ്റലിയെ ഫെറാൻ ടോറസിെൻറ ഇരട്ട ഗോളുകളിലാണ് സ്പെയിൻ അടിവാരിയത്.
42'—Bonucci sent off
— B/R Football (@brfootball) October 6, 2021
45+2'—Italy 0-2 Spain
😬 pic.twitter.com/DWfuhsa7yy
കളിയുടെ 42ാം മിനിറ്റിൽ ക്യാപ്റ്റൻ ലിയനാർഡോ ബൊനൂചി മത്സരത്തിലെ രണ്ടാം മഞ്ഞക്കാർഡും വാങ്ങി ചുവപ്പണിഞ്ഞ് പുറത്തായതോടെ 10 കളിക്കാരുമായി മത്സരം തുടരേണ്ടിവന്നതാണ് ഇറ്റലിക്ക് തിരിച്ചടിയായത്.

