ഫൈവ് സ്റ്റാർ ഷിൽജി; ഭൂട്ടാനെ മുക്കി ഇന്ത്യ
text_fieldsഷിൽജി ഷാജി
ധാക്ക: അഞ്ചു ഗോളുകളുമായി മലയാളിതാരം ഷിൽജി ഷാജി നിറഞ്ഞാടിയ സാഫ് അണ്ടർ 17 വനിത ഫുട്ബാൾ ചാമ്പ്യൻഷിപ് മത്സരത്തിൽ ഭൂട്ടാനെതിരെ ഇന്ത്യക്ക് വൻജയം. എതിരില്ലാത്ത മൂന്നു ഗോളിനാണ് ഇന്ത്യ അയൽക്കാരെ തകർത്തെറിഞ്ഞത്. മൂന്നാം മിനിറ്റിൽ മേനകയിലൂടെ മുന്നിലെത്തിയ ടീമിനായി 12, 62, 69, 76, 79 മിനിറ്റുകളിൽ കോഴിക്കോട് കക്കയം സ്വദേശിനിയായ ഷിൽജി നിറയൊഴിച്ചു.
സിബാനി (42, 61) ഇരട്ട ഗോളിലൂടെയും തൊയ്ബിസന (56) ഒരു തവണ സ്കോർ ചെയ്തും ദൗത്യം ഭംഗിയാക്കി ഇന്ത്യക്ക് രണ്ടാം ജയം സമ്മാനിച്ചു. ആദ്യ കളിയിൽ നേപ്പാളിനെതിരെ ഹാട്രിക് നേടിയ ഷിൽജിയുടെ ഗോൾനേട്ടം ഇതോടെ എട്ടായി ഉയർന്നു. നിലവിൽ ടോപ് സ്കോററാണ് താരം.
നേപ്പാളിനെതിരെ ജയിച്ച ഇന്ത്യ പക്ഷേ ബംഗ്ലാദേശിനോട് തോറ്റു. മൂന്നു മത്സരങ്ങളിൽ ആറു പോയന്റാണുള്ളത്. മാർച്ച് 28ന് റഷ്യക്കെതിരെയാണ് ഇന്ത്യയുടെ നാലാമത്തെയും അവസാനത്തെയും മത്സരം. കണ്ണൂർ സ്വദേശി പി.വി. പ്രിയയാണ് പരിശീലക.

