Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

'അര്‍ജന്റീനക്ക്‌ വേണ്ടിയുള്ള ലോകകപ്പ്‌'; ആരോപണം ഉന്നയിച്ച ഈജിപ്‌ത്‌ കോച്ചിനും താരത്തിനും മത്സരങ്ങളില്‍ വിലക്കേര്‍പ്പെടുത്തി ഫിഫ

text_fields
bookmark_border
Egypt head coach Hossam Hassan addressing the press conference after World Cup match against Argentina
cancel

ഈജിപ്ത് ഫുട്ബോൾ ടീം പരിശീലകൻ ഹൊസാം ഹസനും ഫോർവേഡ് താരം മുസ്തഫ സികോയ്ക്കും ഫിഫയുടെ വിലക്ക്. അർജന്റീനയ്‌ക്കെതിരായ ലോകകപ്പ് നോക്കൗട്ട് മത്സരത്തിനുശേഷം റഫറിക്കെതിരെ രൂക്ഷമായ വിമർശനം ഉന്നയിച്ചതിനാണ് നടപടി. ഹൊസാം ഹസന് മൂന്ന് മത്സരങ്ങളിലും മുസ്തഫ സികോയ്ക്ക് അഞ്ച് മത്സരങ്ങളിലുമാണ് ഫിഫ അച്ചടക്ക സമിതി വിലക്കേർപ്പെടുത്തിയത്. ഈജിപ്ത് ഫുട്ബോൾ അസോസിയേഷൻ (ഇ.എഫ്.എ) ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചു.

ഹൊസാം ഹസന്റെ ഇരട്ട സഹോദരനും ടീം മാനേജറുമായ ഇബ്രാഹിം ഹസനും മൂന്ന് മത്സരങ്ങളുടെ വിലക്ക് ലഭിച്ചിട്ടുണ്ട്. തീരുമാനത്തിനെതിരെ അപ്പീൽ നൽകാൻ ഒരുങ്ങുകയാണെന്നും, ഇതിനുള്ള കാരണങ്ങൾ വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് ഫിഫയ്ക്ക് അപേക്ഷ നൽകിയിട്ടുണ്ടെന്നും ഇ.എഫ്.എ അറിയിച്ചു.

ഈ വിലക്ക് കാരണം നവംബറിൽ നടക്കുന്ന ആഫ്രിക്കൻ നേഷൻസ് കപ്പ് യോഗ്യതാ മത്സരങ്ങളിൽ മലാവിക്കെതിരെയും, മാർച്ച് മാസത്തിലെ ആദ്യ അന്താരാഷ്ട്ര മത്സരത്തിലും ഹൊസാം ഹസനും ഇബ്രാഹിം ഹസനും പുറത്തിരിക്കേണ്ടി വരും. സികോയുടെ വിലക്ക് അടുത്ത വർഷം ജൂൺ വരെ നീളും.

അറ്റ്ലാന്റയിൽ നടന്ന ലോകകപ്പ് പ്രീ ക്വാർട്ടർ മത്സരത്തിൽ രണ്ട് ഗോളിന് മുന്നിൽ നിന്ന ശേഷമാണ് ഈജിപ്ത് അർജന്റീനയോട് പരാജയപ്പെട്ട് പുറത്തായത്. മത്സരത്തിൽ റഫറിയുടെ ചില തീരുമാനങ്ങൾക്കെതിരെ ഈജിപ്ത് ക്യാമ്പിൽ കടുത്ത അമർഷമുണ്ടായിരുന്നു. രണ്ടാം പകുതിയുടെ തുടക്കത്തിൽ ഈജിപ്തിന്റെ ഒരു ഗോൾ വാർ (VAR) പരിശോധനയിലൂടെ നിഷേധിച്ചിരുന്നു. വിജയഗോളിന് തൊട്ടുമുമ്പ് തങ്ങളുടെ താരത്തെ എതിർതാരം ജഴ്സിയിൽ പിടിച്ച് വലിച്ചെങ്കിലും റഫറി പെനാൽറ്റി നൽകിയില്ലെന്നും ഈജിപ്ത് ആരോപിക്കുന്നു.

തങ്ങൾ ചതിക്കപ്പെടുകയായിരുന്നുവെന്നും കടുത്ത അനീതിയാണ് നേരിടേണ്ടി വന്നതെന്നും മത്സരശേഷമുള്ള വാർത്താസമ്മേളനത്തിൽ ഹൊസാം ഹസൻ ആഞ്ഞടിച്ചിരുന്നു. എന്നാൽ റഫറിക്കെതിരെയുള്ള ഇത്തരം ആരോപണങ്ങൾ ഭീഷണികൾക്ക് ഇടയാക്കുമെന്ന് ഫിഫ റഫറിയിങ് മേധാവി പിയർലൂജി കൊളിന വ്യക്തമാക്കി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - FIFA Bans Egypt Coach Hossam Hassan and Player Mostafa Ziko After Argentina World Cup Controversy
Next Story