Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഇ.എഫ്.എൽ കപ്പ്: ചെൽസി - ലിവർപൂൾ ഫൈനൽ

text_fields
bookmark_border
സെമിഫൈനൽ രണ്ടാംപാദത്തിൽ ഫുൾഹാം-ലിവർപൂൾ മത്സരം (1-1) സമനിലയിൽ
ഇ.എഫ്.എൽ കപ്പ്: ചെൽസി - ലിവർപൂൾ ഫൈനൽ
cancel

ലണ്ടൻ: കരബാവോ കപ്പ് (ഇ.എഫ്.എൽ കപ്പ്) ഫൈനലിൽ ചെൽസി ലിവർപൂളിനെ നേരിടും. ഇന്ന് നടന്ന സെമിഫൈനൽ രണ്ടാം പാദത്തിൽ ഫുൾഹാം 1-1 ലിവർപൂളിനെ പിടിച്ച് കെട്ടിയെങ്കിലും ആൻഫീൽഡിലെ ആദ്യ പാദത്തിൽ 2-1 ന് വിജയിച്ച ലിവർപൂൾ കലാശപ്പോരിന് യോഗ്യത നേടുകയായിരുന്നു. നേരത്തെ മിഡിൽസ്ബറോയെ ഒന്നിനെതിരെ ആറ് ഗോളിന് തോൽപ്പിച്ച് ഫൈനലിലെത്തിയ ചെൽസിയാണ് ലിവർപൂളിന്റെ എതിരാളി.


ഫുൾഹാമിന്റെ ക്രാവൻ കോട്ടേജ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ലൂയിസ് ഡയസിലൂടെ ലിവർപൂളാണ് ആദ്യ ലീഡെടുക്കുന്നത്. ഒരു ഗോളിന്റെ ലീഡുമായി ആദ്യ പകുതി അവസാനിച്ചെങ്കിലും രണ്ടാം പകുതിയിൽ 76ാം മിനിറ്റിൽ ഫുൾഹാം ഡിഫൻർ ഇസ് ഡിയോപ് സമനില ഗോൾ നേടി. ആൻ ഫീൽഡിൽ നടന്ന ആദ്യ പാദത്തിലെ 2-1 വിജയിച്ച ലിവർപൂളിന് സമനില മതിയായിരുന്നു(3-2) ഫൈനലിലേക്ക് മുന്നേറാൻ.

ഫെബ്രുവരി 25 ന് വെബ്ലിയിലാണ് ചെൽസി-ലിവർപൂൾ കലാശപ്പോര് നടക്കുക.


Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - EFL Cup: Liverpool vs Chelsea Final
Next Story