Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഡ്യൂറൻഡ് കപ്പ്: നാട്ടുപോരിൽ എ.ടി.കെക്ക് മോഹജയം

text_fields
bookmark_border
സെൽഫ് ഗോളിലാണ് ഈസ്റ്റ് ബംഗാൾ വീണത്
ഡ്യൂറൻഡ് കപ്പ്: നാട്ടുപോരിൽ എ.ടി.കെക്ക് മോഹജയം
cancel
camera_alt

ഈ​സ്റ്റ് ബം​ഗാ​ൾ താ​ര​ങ്ങ​ളെ വെ​ട്ടി​ച്ച് മു​ന്നേ​റു​ന്ന എ.​ടി.​കെ മോ​ഹ​ൻ​ബ​ഗാ​ന്റെ ആ​ഷി​ഖ് കു​രു​ണി​യ​ൻ

കൊൽക്കത്ത: സാൾട്ട് ലേക്കിലെ നിറഞ്ഞ ഗാലറിയെ സാക്ഷിയാക്കി ഡ്യൂറൻഡ് കപ്പ് കൊൽക്കത്ത ഡെർബിയിൽ എ.ടി.കെ മോഹൻ ബഗാന്റെ വിജയാരവം. ഈസ്റ്റ് ബംഗാളിനെ ഏക ഗോളിനാണ് തോൽപിച്ചത്. കൊണ്ടുംകൊടുത്തും മുന്നേറിയ ഇരുടീമിനും പക്ഷേ ആദ്യ 45 മിനിറ്റിൽ ഗോളൊന്നും നേടാനായില്ല. ഒന്നാം പകുതിയുടെ ഇഞ്ചുറി ടൈം രണ്ടാം മിനിറ്റിൽ ഈസ്റ്റ് ബംഗാൾ മുന്നേറ്റ നിരക്കാരൻ സുമീത് പാസിയുടെ സെൽഫ് ഗോളാണ് എ.ടി.കെ ബഗാന് തുണയായത്.

ലിസ്റ്റൻ കൊളാസോയുടെ കോർണർ കിക്ക് തടയുന്നതിൽ സംഭവിച്ച പിഴവ് ഗോളിന് കാരണമാവുകയായിരുന്നു. പാസിയുടെ ശരീരത്തിൽതട്ടി പന്ത് നേരെ വലയിലേക്ക്. മലയാളി താരം ആഷിഖ് കുരുണിയൻ എ.ടി.കെ ബഗാന് വേണ്ടി കളം നിറഞ്ഞു കളിച്ചു. ഈസ്റ്റ് ബംഗാൾ പ്രതിരോധത്തിലൂന്നി.

മൂന്നിൽ ഓരോ ജയവും സമനിലയും തോൽവിയുമായി ഗ്രൂപ് ബിയിൽ നാല് പോയന്റോടെ മൂന്നാമതാണ് എ.ടി.കെ ബഗാൻ. ഇത്രയും മത്സരങ്ങളിൽ രണ്ട് സമനിലയും ഒരു തോൽവിയുമുള്ള ഈസ്റ്റ് ബംഗാൾ രണ്ട് പോയന്റോടെ നാലാമതും. ഇരു ടീമിനും ഓരോ കളി ബാക്കിയിരിക്കെ ഈസ്റ്റ് ബംഗാൾ പുറത്തേക്കുള്ള വഴിയിലാണ്. അതേസമയം, ഗ്രൂപ് സി മത്സരത്തിൽ ആർമി റെഡിനെ ഒന്നിനെതിരെ രണ്ട് ഗോളിന് ട്രാവ് എഫ്.സി പരാജയപ്പെടുത്തി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - durand cup: ATK Mohun Bagan win
Next Story