Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മെസിയുടെ പേരിലെ കള്ളക്കളി: ഗവർണറില്ല; തുടർനടപടികൾ വൈകിയേക്കും

text_fields
bookmark_border
മെസിയുടെ പേരിലെ കള്ളക്കളി: ഗവർണറില്ല; തുടർനടപടികൾ വൈകിയേക്കും
cancel

തിരുവനന്തപുരം: ഫുട്​ബാൾ ഇതിഹാസം മെസിയെ കേരളത്തിലെത്തിക്കാമെന്ന പേരിൽ നടന്ന കള്ളക്കളിയിൽ അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കണമെന്ന എസ്​.ഐ.ടി ശിപാർശയിൽ തുടർനടപടികൾ വൈകിയേക്കും. ഗവർണർ സ്ഥലത്തില്ലാത്തതാണ്​​ കാരണം. എ.ഡി.ജി.പി പി. വിജയന്‍റെ നേതൃത്വത്തിലുള്ള എസ്​.ഐ.ടി സമർപ്പിച്ച പ്രാഥമിക റിപ്പോർട്ടിൽ തുടർനടപടി സ്വീകരിക്കുന്നതിൽ കാലതാമസമുണ്ടായിരുന്നു. ഒത്തുകളി ആരോപണം ഉയർന്ന സാഹചര്യത്തിൽ കഴിഞ്ഞ ദിവസമാണ്​ അന്വേഷണത്തിന് ഗവർണറുടെ അനുമതിതേടി മുഖ്യമന്ത്രി ഫയൽ ലോക്​ഭവന്​ കൈമാറിയത്​.

എന്നാൽ, ഇതിനുശേഷം ഗവർണറെ മാറ്റി​. ഗവർണർ രാജേന്ദ്ര വിശ്വനാഥ്​ അർലേക്കർ തമിഴ്​നാടിന്‍റെ പൂർണചുമതലയുള്ള ഗവർണറായി ചുമതലയേൽക്കുകയും ചെയ്തു. നിലവിൽ കേരളത്തിന്‍റെയും ചുമതലയുള്ള അദ്ദേഹം 19ന്​ തിരിച്ചെത്തി, 21ന്​ പദവി ഒഴിയും. 22ന്​ ലോക്​ഭവനിൽ നിന്നും മടങ്ങുകയും ചെയ്യും.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Delay in Messi Event Corruption Probe
Next Story