Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വിലക്ക് നിലവിൽ വന്ന ശേഷമുള്ള ആദ്യ പോരാട്ടത്തിൽ പെനാൽറ്റി തുലച്ച് റൊണാൾഡോ; അൽ നസ്റിന് ജയം

text_fields
bookmark_border
Cristiano Ronaldo reacting after missing a penalty kick during Al Nassrs Saudi Pro League match against Neom SC
cancel

റിയാദ് : പോർച്ചുഗൽ ഫുട്ബോൾ ഫെഡറേഷൻറെ വിലക്ക് നിലവിൽ വന്ന ശേഷം മൈതാനത്ത് ആദ്യ മത്സരത്തിനിറങ്ങിയ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ പെനാൽറ്റി നഷ്ടപ്പെടുത്തി. സൗദി പ്രോ ലീഗിൽ അൽ നസ്റിന് ജയിക്കാനായെങ്കിലും സൂപ്പർ താരം പെനാൽറ്റി പാഴാക്കിയത് വാർത്തകളിൽ ഇടംനേടി. എതിരില്ലാത്ത ഒരു ഗോളിന് നിയോം എഫ്.സിയെയാണ് അൽ നസ്ർ കീഴടക്കിയത്. പോർച്ചുഗൽ താരം ജാവോ ഫെലിക്സാണ് മത്സരത്തിലെ ഏക ഗോൾ നേടിയത്.

ആദ്യപകുതിയുടെ അധികസമയത്താണ് അൽ നസ്റിന് മുന്നിലെത്താനുള്ള അവസരം റൊണാൾഡോ പാഴാക്കിയത്. ബോക്സിൽ ഫെലിക്സിനെ നിയോം പ്രതിരോധ താരം മുഹമ്മദ് അൽ ദോസരി വീഴ്ത്തിയതിന് ലഭിച്ച പെനാൽറ്റി റൊണാൾഡോ പോസ്റ്റിന് പുറത്തേക്ക് അടിച്ചുകളയുകയായിരുന്നു. എന്നാൽ, രണ്ടാം പകുതിയുടെ 60-ാം മിനിറ്റിൽ ബോക്സിന് വെളിയിൽ നിന്നുള്ള ഉഗ്രൻ ഷോട്ടിലൂടെ ഫെലിക്സ് അൽ നസ്റിൻറെ വിജയഗോൾ കുറിച്ചു.

ദേശീയ ടീം ക്യാമ്പ് ഉപേക്ഷിച്ചു പോയതിനെത്തുടർന്ന് തിങ്കളാഴ്ചയാണ് പോർച്ചുഗൽ ഫുട്ബോൾ ഫെഡറേഷൻ റൊണാൾഡോയ്ക്ക് 30 ദിവസത്തെ വിലക്കും 255 യൂറോ (ഏകദേശം 26,000 രൂപ) പിഴയും വിധിച്ചത്. പരിശീലകൻ ജോർജ്ജ് ജീസസുമായുള്ള ഭിന്നതയെ തുടർന്ന് ഡെൻമാർക്കിനെതിരായ നേഷൻസ് ലീഗ് മത്സരത്തിന് തൊട്ടുമുമ്പാണ് റൊണാൾഡോ ക്യാമ്പ് വിട്ടത്. നോർവേയ്ക്കെതിരായ മത്സരത്തിൽ സബ്സ്റ്റിറ്റ്യൂട്ട് ബെഞ്ചിലിരുത്തിയതോടെ കളിക്കളത്തിൽ തനിക്ക് നൽകിയ ഉറപ്പുകൾ പരിശീലകൻ ലംഘിച്ചുവെന്ന് റൊണാൾഡോ ആരോപിച്ചിരുന്നു.

കുറ്റം സമ്മതിച്ചതും മുൻപ് അച്ചടക്ക ലംഘനങ്ങൾ ഒന്നുമില്ലാത്തതും പരിഗണിച്ചാണ് റൊണാൾഡോയ്ക്കുള്ള ശിക്ഷ പരമാവധി കുറച്ചത്. താൽക്കാലിക വിലക്ക് പ്രാബല്യത്തിൽ വന്ന തീയതി മുതൽ ശിക്ഷ കണക്കാക്കുകയാണെങ്കിൽ നവംബർ 14-ന് ഡെൻമാർക്കിനെതിരെ നടക്കുന്ന അടുത്ത മത്സരത്തിൽ റൊണാൾഡോയ്ക്ക് പോർച്ചുഗലിനായി കളിക്കാനാകും. ഈ സീസണിലെ ഏഴാം ജയത്തോടെ അൽ നസ്ർ സൗദി പ്രോ ലീഗ് പോയിൻറ് പട്ടികയിൽ മൂന്നാം സ്ഥാനത്തേക്ക് ഉയർന്നു. ഒരു മത്സരം കുറവ് കളിച്ച അൽ നസ്ർ, ഒന്നാമതുള്ള അൽ ഖാദ്സിയയേക്കാൾ മൂന്ന് പോയിൻറ് മാത്രം പിന്നിലാണ്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Cristiano Ronaldo Misses Penalty, Al Nassr Wins 1-0 Against Neom SC
Next Story