റൊണാൾഡോ തിരിച്ചെത്തുമെന്ന് പ്രതീക്ഷിക്കുന്നു; പരിശീലകനും ടീമും അതാണ് ആഗ്രഹിക്കുന്നത്: പോർച്ചുഗൽ ഫെഡറേഷൻ പ്രസിഡന്റ്
text_fieldsക്രിസ്റ്റ്യാനോ റൊണാൾഡോ
ലിസ്ബൺ: പരിശീലകനുമായുള്ള തർക്കത്തെ തുടർന്ന് ടീം ക്യാമ്പ് വിട്ട സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ നവംബറിൽ വീണ്ടും ദേശീയ ടീമിലേക്ക് മടങ്ങിയെത്തുമെന്ന് പ്രതീക്ഷിക്കുന്നതായി പോർച്ചുഗീസ് ഫുട്ബാൾ ഫെഡറേഷൻ പ്രസിഡന്റ് പെഡ്രോ പ്രോയൻസ. റൊണാൾഡോ ടീമിലേക്ക് തിരിച്ചെത്തണമെന്നാണ് പരിശീലകനുൾപ്പെടെയുള്ള എല്ലാവരുടെയും ആഗ്രഹമെന്നും അദ്ദേഹം വ്യക്തമാക്കി.
പരിശീലകൻ ജോർജ് ജിസ്യൂസുമായുള്ള അഭിപ്രായവ്യത്യാസങ്ങളെ തുടർന്ന് അനുവാദമില്ലാതെ ക്യാമ്പ് വിട്ടതിന് പിന്നാലെയാണ് റൊണാൾഡോയ്ക്ക് എതിരെ ഫെഡറേഷൻ അച്ചടക്ക നടപടി പ്രഖ്യാപിച്ചത്. യുവേഫ നേഷൻസ് ലീഗിൽ നോർവേയ്ക്കെതിരായ മത്സരത്തിന് ശേഷമായിരുന്നു ഈ നാടകീയ സംഭവങ്ങൾ. തന്നോട് പരിശീലകൻ കള്ളം പറഞ്ഞതായും വാഗ്ദാനങ്ങൾ പാലിച്ചില്ലെന്നും ആരോപിച്ച താരം പരസ്യമായി രംഗത്തെത്തിയിരുന്നു. അനുവാദമില്ലാതെ ക്യാമ്പ് വിടുന്നത് ഗുരുതരമായ അച്ചടക്ക ലംഘനമായതിനാൽ വിഷയം ഫെഡറേഷന്റെ അച്ചടക്ക സമിതിയുടെ പരിഗണനയിലാണ്.
എങ്കിലും നിലവിലെ അച്ചടക്ക നടപടികൾ അതിന്റെ വഴിക്ക് നടക്കുമെന്നും എന്നാൽ നടുത്ത മാസത്തെ അന്താരാഷ്ട്ര ഇടവേളയിൽ ക്യാപ്റ്റൻ ടീമിലേക്ക് തിരിച്ചെത്തുമെന്നാണ് പ്രതീക്ഷയെന്നും പെഡ്രോ പ്രോയൻസ വ്യക്തമാക്കി. "ഞങ്ങളുടെ ക്യാപ്റ്റൻ തിരിച്ചെത്തണമെന്ന് പരിശീലകൻ ഉൾപ്പെടെയുള്ള എല്ലാവരും അതിയായി ആഗ്രഹിക്കുന്നുണ്ട്. അച്ചടക്ക സമിതി നടപടികൾ പൂർത്തിയാക്കുമെങ്കിലും, നവംബറിൽ ഞങ്ങൾ എല്ലാവരും ഒന്നിച്ചുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്" - അദ്ദേഹം പ്രതികരിച്ചു.

