പീഡനക്കേസിൽ അറസ്റ്റിലായ പ്രീമിയർ ലീഗ് താരത്തിന് ജാമ്യം
text_fieldsലണ്ടൻ: സ്ത്രീ പീഡനക്കേസിൽ അറസ്റ്റിലായ ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബായ ബ്രൈറ്റണിന്റെ മാലി താരം വെസ് ബിസോമക്ക് ജാമ്യം. നവംബർ മൂന്ന് വരെയാണ് ഉപാധികളോടെ ജാമ്യം അനുവദിച്ചത്.
ബുധനാഴ്ച ബ്രൈറ്റണിലെ നൈറ്റ് ക്ലബിൽ വെച്ചാണ് 25കാരനായ താരത്തെ അറസ്റ്റ ചെയ്തത്. താരത്തിനൊപ്പം അറസ്റ്റിലായ 40കാരനും ജാമ്യം ലഭിച്ചിട്ടുണ്ട്. ഒരു ദിവസം ഇവർ പൊലീസ് കസ്റ്റഡിയിൽ കഴിഞ്ഞു.
സസക്സ് സ്വദേശിനിയാണ് താരത്തിനെതിരെ പീഡന പരാതി നൽകിയത്. തങ്ങളുടെ താരം അന്വേഷണം നേരിടുന്ന കാര്യം ബ്രൈറ്റൺ ക്ലബ് സ്ഥിരീകരിച്ചിട്ടുണ്ട്. ഈ വിഷയം നിയമപരമായ പ്രക്രിയക്ക് വിധേയമാണ് എന്നും അതിനാൽ ക്ലബ്ബിന് ഇപ്പോൾ കൂടുതൽ അഭിപ്രായം പറയാൻ കഴിയില്ല എന്നും ബ്രൈറ്റൺ പ്രസ്താവനയിൽ അറിയിച്ചു.
ബ്രൈറ്റന്റെ ഒരു പ്രധാന മധ്യനിര താരമായ ബിസൗമയെ ജനുവരിയിലെ ട്രാൻസ്ഫർ ജാലകത്തിൽ ലിവർപൂൾ, മാഞ്ചസ്റ്റർ യുനൈറ്റഡ്, ആഴ്സനൽ എന്നീ വമ്പൻ ടീമുകൾ രംഗത്തുണ്ടായിരുന്നു.

