Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ജർമനിയുടെ തോമസ് മുള്ളർ അന്താരാഷ്ട്ര ഫുട്ബാളിൽനിന്ന് വിരമിക്കുന്നു

text_fields
bookmark_border
ജർമനിയുടെ തോമസ് മുള്ളർ അന്താരാഷ്ട്ര ഫുട്ബാളിൽനിന്ന് വിരമിക്കുന്നു
cancel

മ്യൂണിക്ക്: ജർമൻ ഇതിഹാസം തോമസ് മുള്ളർ അന്താരാഷ്ട്ര ഫുട്ബാളിൽനിന്ന് വിരമിക്കുന്നതായി റിപ്പോർട്ട്. സ്വന്തംരാജ്യത്ത് നടക്കുന്ന യൂറോ കപ്പിൽ ക്വാർട്ടർ ഫൈനലിൽ സ്പെയിനോട് പരാജയപ്പെട്ട് ജർമനി പുറത്തായതിനു പിന്നാലെയാണ് 34കാരനായ മുള്ളറും കളമൊഴിയുന്നത്.

ബയേൺ മ്യൂണിക്ക് താരമായ മുള്ളർ ക്ലബ് ഫുട്ബാളിൽ തുടരും. താരം വിരമിക്കുന്നതുമായി ബന്ധപ്പെട്ട് ഔദ്യോഗിക പ്രഖ്യാപനമൊന്നും പുറത്തുവന്നിട്ടില്ല. എന്നാൽ, ടീം പരിശീലകൻ ജൂലിയൻ നാഗൽസ്മാനുമായി മുള്ളർ ഇക്കാര്യം സംസാരിച്ചതായി ജർമൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ജർമനിക്കായി 131 മത്സരങ്ങളിൽനിന്ന് 45 ഗോളുകൾ നേടിയിട്ടുണ്ട്. യൂറോ കപ്പിൽ പകരക്കാരന്‍റെ റോളിലാണ് താരം കളിക്കാനിറങ്ങിയത്.

2010 മാർച്ചിൽ അർജന്‍റീനക്കെതിരെയാണ് മുള്ളർ ജർമൻ കുപ്പായത്തിൽ അരങ്ങേറുന്നത്. 2014ൽ ലോകകപ്പ് കിരീടം നേടിയ ജർമൻ ടീമിൽ അംഗമായിരുന്നു. അന്താരാഷ്ട്ര ഫുട്ബാളിൽനിന്ന് മുള്ളർ വിരമിക്കുന്നതോടെ ജർമൻ ഫുട്ബാളിൽ ഒരു യുഗം കൂടിയാണ് അവസാനിക്കുന്നത്. മറ്റൊരു ജർമൻ മിഡ്ഫീൽഡ് ഇതിഹാസം ടോണി ക്രൂസും യൂറോ കപ്പോടെ ഫുട്ബാളിൽനിന്ന് വിരമിച്ചിരിന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Bayern Munich’s Thomas Müller will retire from international football
Next Story