എ.ടി.കെ മോഹൻ ബഗാൻ ഇനി ‘മോഹൻ ബഗാൻ സൂപ്പർ ജയന്‍റ്സ്’
text_fieldsഇന്ത്യന്‍ സൂപ്പര്‍ ലീഗ് കിരീട നേട്ടത്തിന് പിന്നാലെ പേരുമാറ്റം പ്രഖ്യാപിച്ച് എ.ടി.കെ മോഹന്‍ ബഗാന്‍. അടുത്ത സീസൺ മുതൽ മോഹന്‍ ബഗാന്‍ സൂപ്പര്‍ ജയന്റ്സ് എന്നായിരിക്കും ക്ലബ് അറിയപ്പെടുക.
എ.ടി.കെയുടെ കിരീട നേട്ടത്തിനു പിന്നാലെയാണ് ക്ലബ് ഉടമ സഞ്ജീവ് ഗോയങ്ക പേരുമാറ്റം പ്രഖ്യാപിച്ചത്. ക്ലബിന്‍റെ പേരിൽനിന്ന് എ.ടി.കെ ഒഴിവാക്കണമെന്ന് ക്ലബ് ആരാധകർ നിരന്തരം ആവശ്യപ്പെട്ടിരുന്നു. ‘ഇതൊരു ചെറിയ പ്രഖ്യാപനമാണെങ്കിലും അനിവാര്യമായ ഒന്നാണ്. അടുത്ത മാസം മുതൽ എ.ടി.കെ മോഹൻ ബഗാന്റെ പേര് മോഹൻ ബഗാൻ സൂപ്പർ ജയന്റ്സ് ആയി മാറും. പ്രഖ്യാപനം നടത്താൻ ഞങ്ങൾ ഐ.എസ്.എൽ വിജയത്തിനായി കാത്തിരിക്കുകയായിരുന്നു. ഈ വിജയം അതിനുള്ള അവസരം നൽകി’ -സഞ്ജീവ് പറഞ്ഞു.
ഫൈനലിൽ ബംഗളൂരു എഫ്.സിയെ പെനാൽറ്റി ഷൂട്ടൗട്ടിലാണ് മോഹൻ ബഗാൻ പരാജയപ്പെടുത്തിയത്. നിശ്ചിത സമയത്തും അധികസമയത്തും 2-2 എന്ന സ്കോറിൽ ഇരുടീമും സമനില പാലിച്ചതോടെയാണ് വിജയിയെ കണ്ടെത്താൻ പെനാൽറ്റി ഷൂട്ടൗട്ട് വേണ്ടിവന്നത്. 4-3 എന്ന സ്കോറിനായിരുന്നു എ.ടി.കെയുടെ കിരീടധാരണം.

