Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ആശയുടെ നൂറാം മത്സരത്തിൽ ഇന്ത്യക്ക് ജയം
text_fieldsbookmark_border
ആശാലത ദേവി
കാഠ്മണ്ഡു: ഇന്ത്യക്കായി നൂറ് മത്സരങ്ങൾ കളിക്കുന്ന ആദ്യ വനിതയെന്ന ചരിത്രനേട്ടം ക്യാപ്റ്റൻ ആശാലത ദേവി സ്വന്തമാക്കിയ സാഫ് ചാമ്പ്യൻഷിപ് മത്സരത്തിൽ ടീമിന് തകർപ്പൻ ജയം.
അയൽക്കാരായ പാകിസ്താനെ 5-2നാണ് തോൽപിച്ചത്. ഗ്രേസ് ഡാങ്മെയ് ഇരട്ട ഗോൾ നേടിയപ്പോൾ മനിഷ കല്യാണും ഗംഗോം ബാല ദേവിയും ജ്യോതി ചൗഹാനും ഓരോ തവണ സ്കോർ ചെയ്തു.
ബാല ദേവിയുടെ 50ാം അന്താരാഷ്ട്ര ഗോളായിരുന്നു ഇത്. സുഹ ഹിറാനിയും കയ്ല മറിയ സിദ്ദീഖും പാകിസ്താന് വേണ്ടിയും വല ചലിപ്പിച്ചു.
Next Story

