Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ചാമ്പ്യൻസ് ലീഗിൽ ബാഴ്സക്കും ആഴ്സണലിനും എ.സി മിലാനും ജയം

text_fields
bookmark_border
barcelona 9807987
cancel

യുവേഫ ചാമ്പ്യൻസ് ലീഗിൽ ഇന്നലെ നടന്ന മത്സരങ്ങളിൽ ബാഴ്സലോണക്കും ആഴ്സണലിനും എ.സി മിലാനും അത്ലറ്റിക്കൊ മഡ്രിഡിനും ജയം. അതേസമയം, മാഞ്ചസ്റ്റർ സിറ്റി യുവന്‍റസിനോട് പരാജയപ്പെട്ടു.

ബൊറൂസ്സിയ ഡോർട്മുണ്ടിനെതിരെ 3-2നായിരുന്നു ബാഴ്സയുടെ ജയം. 52ാം മിനിറ്റിൽ റാഫീഞ്ഞയും 75, 85 മിനിറ്റുകളിൽ ഫെറാൻ ടോറെസുമാണ് ഗോൾ നേടിയത്. 60, 78 മിനിറ്റുകളിൽ സെഹു ഗിറാസ്സിയാണ് ബൊറൂസ്സിയയുടെ ഗോൾ നേടിയത്.


ബുക്കായോ സാക്ക നേടിയ ഇരട്ട ഗോളിന്‍റെയും (34, 78), ഹാവേർട്സ് 88ാം മിനിറ്റിൽ നേടിയ ഗോളിന്‍റെയും കരുത്തിലാണ് മൊണോക്കോയെ ആഴ്സണൽ 3-0ന് തോൽപ്പിച്ചത്. ജയത്തോടെ ആറ് കളികളിൽ നിന്ന് 13 പോയിന്‍റോടെ ആഴ്സണൽ ചാമ്പ്യൻസ് ലീഗിൽ മൂന്നാംസ്ഥാനത്തെത്തി.


എ.സി മിലാൻ 2-1ന് സെർവിന സ്വെസ്ദയെയാണ് പരാജയപ്പെടുത്തിയത്. അത്ലറ്റിക്കൊ മാഡ്രിഡ് 3-1ന് സ്ലോവൻ ബ്രാറ്റിസ്ലാവയെയും പരാജയപ്പെടുത്തി. അതേസമയം, കരുത്തരായ മാഞ്ചസ്റ്റർ സിറ്റി 2-0ന് യുവന്‍റസിനോട് പരാജയപ്പെട്ടു.



Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Arsenal, AC Milan, Barcelona won in Champions league
Next Story