Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മെസ്സിയുടെ വിടവാങ്ങൽ മത്സരത്തിന് മുമ്പ് ഗോൾമഴ; ബുർക്കിനാ ഫാസോയെ ഏഴ് ഗോളിന് തകർത്ത് അർജന്റീന

text_fields
bookmark_border
മെസ്സിയുടെ വിടവാങ്ങൽ മത്സരത്തിന് മുമ്പ് ഗോൾമഴ; ബുർക്കിനാ ഫാസോയെ ഏഴ് ഗോളിന് തകർത്ത് അർജന്റീന
cancel

ബ്വേനസ് എയ്‌റിസ്: സൗഹൃദ മത്സരത്തിൽ ബുർക്കിനാ ഫാസോയെ എതിരില്ലാത്ത ഏഴ് ഗോളുകൾക്ക് തകർത്ത് അർജന്റീന. ബ്വേനസ് എയ്‌റിസിലെ മോണുമെന്റൽ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ പൂർണ ആധിപത്യം പുലർത്തിയാണ് അർജന്റൈൻ സംഘം ഏകപക്ഷീയമായ വിജയം സ്വന്തമാക്കിയത്. ഒരു ഗോളും രണ്ട് അസിസ്റ്റുകളുമായി തിളങ്ങിയ ലൗതാരോ മാർട്ടിനസാണ് ടീമിന്റെ വിജയത്തിന് ചുക്കാൻ പിടിച്ചത്.

മത്സരത്തിന്റെ തുടക്കം മുതൽ അർജന്റീനയുടെ ആക്രമണമാണ് കണ്ടത്. ലഭിച്ച പെനാൽറ്റി നഷ്ടപ്പെടുത്തിയതിന് പിന്നാലെ നാലാം മിനിറ്റിൽ ലൗതാരോ മാർട്ടിനസിലൂടെ അർജന്റീന ഗോൾവേട്ടയ്ക്ക് തുടക്കമിട്ടു. നാല് മിനിറ്റുകൾക്കകം ബുർക്കിനാ ഫാസോ താരം മൗമൗനെ ഡിയാല്ലോയുടെ സെൽഫ് ഗോളിലൂടെ ടീം ലീഡുയർത്തി. 12-ാം മിനിറ്റിൽ ലൗതാരോ നൽകിയ മികച്ച പാസിലൂടെ ജിയാൻലൂക്ക പ്രെസ്റ്റിയാനിയാണ് ലീഡ് മൂന്നാക്കിയത്. ആദ്യ പകുതി അവസാനിക്കുന്നതിന് മുമ്പ് അർജന്റീന രണ്ട് തവണ കൂടി വലകുലുക്കി. 35-ാം മിനിറ്റിൽ നിക്കോ പാസും തൊട്ടടുത്ത മിനിറ്റിൽ ഹൂലിയൻ അൽവാരസുമാണ് ഗോളുകൾ നേടിയത്.

രണ്ടാം പകുതിയിലും അർജന്റീന ആധിപത്യം തുടർന്നു. 57-ാം മിനിറ്റിൽ ലൗതാരോയുടെ അസിസ്റ്റിൽ ഫ്രാങ്കോ മസ്താന്റുവോനോ പന്ത് വലയിലെത്തിച്ചു. മത്സരം അവസാനിക്കാൻ മിനിറ്റുകൾ മാത്രം ബാക്കിനിൽക്കെ വാലന്റൈൻ ബാർകോ നൽകിയ പാസ് സ്വീകരിച്ച് ഗിയൂലിയാനോ സിമിയോണി അർജന്റീനയുടെ ഗോൾ പട്ടിക പൂർത്തിയാക്കി.

ഒക്ടോബർ ആറിന് ബെനിനെതിരെയാണ് അർജന്റീനയുടെ അടുത്ത മത്സരം. അന്താരാഷ്ട്ര ഫുട്ബാളിൽ നിന്നും വിരമിച്ച ലയണൽ മെസ്സിയുടെ വിടവാങ്ങൽ മത്സരമാണിത്. ഈ സുപ്രധാന പോരാട്ടത്തിനായി ലോകമെമ്പാടുമുള്ള ഫുട്ബാൾ ആരാധകർ ആവേശത്തോടെയാണ് കാത്തിരിക്കുന്നത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Argentina crushes Burkina Faso ahead of Lionel Messi's farewell match
Next Story