Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range എ.എഫ്.സി അണ്ടർ 17 ഏഷ്യ കപ്പ്; ഇന്ത്യൻ വനിതകൾക്ക് നോക്കൗട്ട്
text_fieldsbookmark_border
എ.എഫ്.സി അണ്ടർ 17 ഏഷ്യ കപ്പ് ക്വാർട്ടറിലെത്തിയ ഇന്ത്യൻ ടീം
ന്യൂഡൽഹി: വനിത സോക്കറിൽ രാജ്യത്തിന്റെ സ്വപ്നങ്ങൾക്ക് പുതുവർണങ്ങൾ പകർന്ന് അണ്ടർ 17 ഏഷ്യ കപ്പ് ക്വാർട്ടറിലെത്തി ഇന്ത്യൻ കൗമാരം. ചരിത്രത്തിലാദ്യമായാണ് ഈ വിഭാഗത്തിൽ ടീം ഇന്ത്യ നോക്കൗട്ടിലെത്തുന്നത്. ഗ്രൂപ് ബി-യിൽ ലബനാനെ എതിരില്ലാത്ത നാലു ഗോളുകൾക്ക് മുക്കിയായിരുന്നു ക്വാർട്ടർ പ്രവേശനം.
പ്രതിക ബർമൻ രണ്ടു ഗോളടിച്ചപ്പോൾ അൽവ ദേവി സെൻജാം, ജോയ എന്നിവർ ഓരോ ഗോളും നേടി. ഗ്രൂപ് സി-യിൽ ഫിലിപ്പീൻസ്-ചൈനീസ് തായ്പെയ് മത്സരത്തിൽ വൻ മാർജിനിൽ എതിരാളികൾക്കുമേൽ ഇരു ടീമും വിജയം വരിക്കാനാകാതെ വന്നതോടെയാണ് ഇന്ത്യക്ക് അവസരമൊരുങ്ങിയത്. അടുത്ത മത്സരം ജയിച്ച് സെമിയിലെത്താനായാൽ ഫിഫ അണ്ടർ 17 വനിത ലോകകപ്പിലും ഇന്ത്യൻ പെൺകൊടികൾക്ക് ബൂട്ടുകെട്ടാനാകും.
Next Story

