ലോകകപ്പിന്റെ സമാപന വേദിയിൽ ആവേശം പകരാൻ നടി നോറ ഫത്തേഹിയും
text_fieldsഖത്തർ ഫുട്‌ബാൾ ലോകകപ്പിന്റെ സമാപന വേദിയിൽ ആവേശം പകരാൻ ബോളിവുഡ് നടി നോറ ഫത്തേഹിയും. നടിയും മോഡലും ഡാൻസറും ഗായികയുമൊക്കെയായ ഇവർ ഡബിൾ ബാരൽ, കായംകുളം കൊച്ചുണ്ണി എന്നീ ചിത്രങ്ങളിലൂടെ മലയാളികൾക്കും സുപരിചിതയാണ്. വിഖ്യാത ഗായകരായ ജെന്നിഫർ ലോപസിനും ഷാക്കിറക്കും പിറ്റ്ബുളിനുമൊപ്പമാണ് നോറ ഹിന്ദി ഗാനവുമായി ഇന്ത്യയെ പ്രതിനിധീകരിച്ച് ലോകകപ്പ് സമാപന വേദിയിലെത്തുക.
ലോകകപ്പുമായി ബന്ധപ്പെട്ട് നോറയുടെ ലൈറ്റ് ദ സ്‌കൈ എന്ന മ്യൂസിക് വിഡിയോ കഴിഞ്ഞ ദിവസം സംഘാടകർ പുറത്തിറക്കിയിരുന്നു. ഗായികമാരായ ബിൽഖീസ് അഹ്‌മദ് ഫാതി, റഹ്‌മ റിയാദ് എന്നിവരാണ് ഇതിലുള്ളത്. ഷാകിറയുടെ വിഖ്യാതമായ വക്ക വക്ക, ലാ ലാ ലാ ഗാനങ്ങളിലൂടെ പ്രശസ്തമായ മ്യൂസിക് കമ്പനി റെഡ് വൺ അണിയിച്ചൊരുക്കുന്ന ആൽബത്തിലാണ് നോറയെത്തുന്നത്.
2013ൽ റോറർ: ടൈഗേഴ്‌സ് ഓഫ് സുന്ദർബൻസ് എന്ന ചിത്രത്തിലൂടെയാണ് നോറ സിനിമയിൽ അരങ്ങേറിയത്. ടെംപർ, ബാഹുബലി: ദ ബിഗിനിങ്, കിക്ക് 2, സത്യമേ വ ജയതേ എന്നിവയിലും വേഷമിട്ടു. ബിഗ്ബോസ് സീസൺ 9ൽ മത്സരാർഥി കൂടിയായിരുന്നു.

