Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range വെറുംകൈയോടെ മനു; ഒളിമ്പിക്സിലെ ഇരട്ട വെങ്കല ജേതാവിന് മെഡലില്ലാതെ മടക്കം
text_fieldsbookmark_border
മനു ഭാകർ ഏഷ്യൻ ഗെയിംസിൽ മത്സരത്തിനിടെ
ഏഷ്യൻ ഗെയിംസിൽ മനു ഭാകർ മെഡലുകളൊന്നുമില്ലാതെ കാമ്പയിൻ അവസാനിപ്പിച്ചു. പാരിസ് ഒളിമ്പിക്സിലെ ഇരട്ട വെങ്കല നേട്ടത്തിനുശേഷം വലിയ പ്രതീക്ഷകളോടെയാണ് മനു ജപ്പാനിലെത്തിയത്.
ഏഷ്യൻ ഗെയിംസിൽ ഇന്ത്യയുടെ പതാകവഹിച്ച താരത്തിന്, പങ്കെടുത്ത നാല് ഇനങ്ങളിലും നിരാശയായിരുന്നു ഫലം. 25 മീറ്റർ പിസ്റ്റൾ വ്യക്തിഗത യോഗ്യതാ റൗണ്ടിൽ 579 പോയന്റ് മാത്രം നേടി ഫൈനൽ കാണാതെ 11ാം സ്ഥാനത്ത് പുറത്തായി.
ടീം ഇനത്തിൽ മനുവും സംഘവും അഞ്ചാം സ്ഥാനത്താണ് എത്തിയത്. 10 മീറ്റർ എയർ പിസ്റ്റൾ (വ്യക്തിഗതം) ഫൈനലിൽ 181.1 പോയന്റോടെ അഞ്ചാമതായി.10 മീറ്റർ എയർ പിസ്റ്റൾ ടീം ഇനത്തിൽ ലഭിച്ചത് നാലാംസ്ഥാനവും.
Next Story

