Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഗുഡ്ബൈ പറ‍യാനൊരുങ്ങി നദാൽ; ഡേവിസ് കപ്പ് ഫൈനൽസ് മത്സരങ്ങൾക്ക് നാളെ തുടക്കം

text_fields
bookmark_border
ഗുഡ്ബൈ പറ‍യാനൊരുങ്ങി നദാൽ; ഡേവിസ് കപ്പ് ഫൈനൽസ് മത്സരങ്ങൾക്ക് നാളെ തുടക്കം
cancel

മലാഗ (സ്പെയിൻ): ടെന്നിസ് ഇതിഹാസം റാഫേൽ നദാലിന്റെ രണ്ട് പതിറ്റാണ്ട് നീണ്ട കരിയറിന് വിരാമമാവുന്നു. 38കാരൻ ഭാഗമാവുന്ന ഡേവിസ് കപ്പ് ഫൈനൽസ് മത്സരങ്ങൾ ചൊവ്വാഴ്ച മലാഗയിൽ ആരംഭിക്കും. സ്പാനിഷ് സംഘത്തിൽ നദാൽ അംഗമാണെങ്കിലും അദ്ദേഹം ഇന്ന് നെതർലൻഡ്സിനെതിരെ നടക്കുന്ന ക്വാർട്ടർ ഫൈനലിൽ ഇറങ്ങുമോയെന്ന് വ്യക്തമല്ല. ടീം സെമി ഫൈനലിൽ കടന്നില്ലെങ്കിൽ നദാലിനെ ഇനി ടെന്നിസ് കോർട്ടിൽ കാണാനുമാവില്ല.

ഡേവിസ് കപ്പോടെ കളംവിടുമെന്ന് കഴിഞ്ഞ മാസമാണ് നദാൽ പ്രഖ്യാപിച്ചത്. സ്വന്തം കാണികൾക്ക് മുന്നിൽ കിരീടമുയർത്തി വിടവാങ്ങുകയാണ് താരത്തിന്റെ സ്വപ്നം. രണ്ട് സിംഗ്ൾസ്, ഒരു ഡബ്ൾസ് മത്സരങ്ങളാണ് ഓരോ റൗണ്ടിലുമുള്ളത്. നാല് തവണ ഗ്രാൻഡ് സ്ലാം ചാമ്പ്യനായ കാർലോസ് അൽകാരസ്, റോബർട്ട് ബോട്ടിസ്റ്റ അഗൂട്ട്, പെഡ്രോ മാർട്ടിനസ്, മാർസൽ ഗ്രനോലേഴ്സ് എന്നിവരും നദാലിന് പുറമെ സ്പാനിഷ് ടീമിലുണ്ട്. പരിക്ക് കാരണം രണ്ട് സീസൺ നഷ്ടമായ നദാൽ, പാരിസ് ഒളിമ്പിക്സിൽ കളിച്ചെങ്കിലും നേരത്തേ പുറത്തായി. തുടർന്നാണ് വിരമിക്കൽ പ്രഖ്യാപിച്ചത്.

22 ഗ്രാൻഡ്സ്ലാം കിരീടമടക്കം 92 എ.ടി.പി കിരീടങ്ങൾ നദാലിന്റെ കരിയറിൽ അലങ്കാരമായുണ്ട്. 14 ഫ്രഞ്ച് ഓപണും നാല് യു.എസ് ഓപണും രണ്ട് വീതം ആസ്ട്രേലിയൻ ഓപണും വിംബ്ൾഡണും സ്വന്തമാക്കി. ഗ്രാൻഡ്സ്ലാം കിരീട നേട്ടത്തിൽ സെർബിയൻ ഇതിഹാസം നൊവാക് ദ്യോകോവിച് മാത്രമാണ് നദാലിന് മുന്നിലുള്ളത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Davis Cup Finals begin today
Next Story