Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

‘ഇന്ത്യൻ താരത്തിന് 25 കോടി കിട്ടിയാൽ പ്രശ്നം, വിദേശ താരത്തിനാണെങ്കിൽ പ്രശ്നമില്ല’; ഐപിഎൽ പ്രതിഫലത്തെപറ്റി ചാഹൽ

text_fields
bookmark_border
‘ഇന്ത്യൻ താരത്തിന് 25 കോടി കിട്ടിയാൽ പ്രശ്നം, വിദേശ താരത്തിനാണെങ്കിൽ പ്രശ്നമില്ല’; ഐപിഎൽ പ്രതിഫലത്തെപറ്റി ചാഹൽ
cancel

മുംബൈ: ഇന്ത്യൻ താരങ്ങൾക്ക് ഐപിഎൽ ലേലത്തിൽ വലിയ തുക ലഭിക്കുമ്പോൾ അത് ചോദ്യം ചെയ്യപ്പെടുകയും വിദേശ താരങ്ങൾക്ക് ഉയർന്ന പ്രതിഫലം ലഭിക്കുമ്പോൾ അതിനെ അനായാസം അംഗീകരിക്കുകയും ചെയ്യുന്ന പ്രവണതയുണ്ടെന്ന് ഇന്ത്യൻ സ്പിന്നർ യുസ്‌വേന്ദ്ര ചാഹൽ. പണത്തിനു വേണ്ടിയല്ല ക്രിക്കറ്റ് കളിക്കുന്നതെന്നും പ്രതിഫലം എത്രയായാലും തന്റെ പ്രകടനത്തിൽ മാറ്റമുണ്ടാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മുൻ ഇന്ത്യൻ താരം ആകാശ് ചോപ്രയുമായുള്ള അഭിമുഖത്തിലാണ് ചാഹൽ ഇക്കാര്യം പറഞ്ഞത്.

ഐപിഎല്ലിൽ പഞ്ചാബ് കിങ്‌സിന്റെ താരമായ ചാഹലിന് ഒരു സീസണിൽ 18 കോടി രൂപയാണ് പ്രതിഫലം. 2025ലെ താരലേലത്തിലൂടെയാണ് പഞ്ചാബ് കിങ്‌സ് താരത്തെ ടീമിലെത്തിച്ചത്. ഇതിനു മുമ്പ് രാജസ്ഥാൻ റോയൽസിൽ കളിച്ചിരുന്ന ചാഹലിന് 6.5 കോടി രൂപയായിരുന്നു പ്രതിഫലം. പുതിയ കരാറിലൂടെ പ്രതിഫലത്തിൽ 177 ശതമാനം വർധനയാണുണ്ടായത്. ഐപിഎല്ലിൽ ഏറ്റവും ഉയർന്ന പ്രതിഫലം ലഭിക്കുന്ന സ്പിൻ ബൗളർമാരിൽ ഒരാളാണ് അദ്ദേഹം.

പണത്തെക്കുറിച്ച് ചിന്തിച്ചല്ല താൻ ക്രിക്കറ്റ് കളിക്കുന്നതെന്ന് ചാഹൽ പറഞ്ഞു. അഞ്ച് കോടി രൂപ ലഭിച്ചാലും 25 കോടി ലഭിച്ചാലും തന്റെ കളിരീതിയിൽ മാറ്റമുണ്ടാകില്ല. കരിയറിന്റെ തുടക്കത്തിൽത്തന്നെ 12-13 കോടി രൂപ പ്രതിഫലം ലഭിക്കുന്ന താരങ്ങളുണ്ട്. എന്നാൽ 15 വർഷമായി ഐപിഎല്ലിൽ കളിക്കുന്ന താൻ ടൂർണമെന്റിലെ ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയ ബൗളറാണെന്നും അതിനാൽ ഉയർന്ന പ്രതിഫലത്തിന് അർഹനാണെന്നും ചാഹൽ വ്യക്തമാക്കി.

“എനിക്ക് അഞ്ച് ‘ഇന്ത്യൻ താരത്തിന് 25 കോടി കിട്ടിയാൽ പ്രശ്നം, വിദേശ താരത്തിനാണെങ്കിൽ പ്രശ്നമില്ല’; ഐപിഎൽ പ്രതിഫലത്തെപറ്റി ചാഹൽകോടി ലഭിച്ചാലും 25 കോടി ലഭിച്ചാലും ഞാൻ ഒരുപോലെയായിരിക്കും കളിക്കുക. ഞാൻ പണത്തിനുവേണ്ടിയല്ല കളിക്കുന്നത്. 15 വർഷമായി ഐപിഎല്ലിലുണ്ട്. ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയ താരമാണ് ഞാൻ. അതുകൊണ്ട് ഈ പ്രതിഫലത്തിന് അർഹനാണ്. 25 കോടി ലഭിച്ചാലും അതിന് അർഹനാണെന്ന് തന്നെയാണ് കരുതുന്നത്,” ചാഹൽ പറഞ്ഞു.

ഇന്ത്യൻ താരങ്ങൾക്ക് വലിയ തുക പ്രതിഫലമായി ലഭിക്കുമ്പോൾ അതിനെക്കുറിച്ച് പലരും ചോദ്യങ്ങളുന്നയിക്കാറുണ്ട്. എന്നാൽ വിദേശ താരങ്ങൾക്ക് ഇതേ രീതിയിൽ ഉയർന്ന പ്രതിഫലം ലഭിക്കുമ്പോൾ അത്തരത്തിലുള്ള വിമർശനങ്ങൾ ഉണ്ടാകാറില്ലെന്നും ചാഹൽ ചൂണ്ടിക്കാട്ടി.

2013 മുതൽ 2026 വരെയുള്ള കാലയളവിൽ 188 ഐപിഎൽ മത്സരങ്ങളിൽനിന്ന് 233 വിക്കറ്റുകളാണ് ചാഹൽ വീഴ്ത്തിയത്. ടൂർണമെന്റിൽ എട്ട് തവണ നാലോ അതിലധികമോ വിക്കറ്റുകൾ നേടാനും അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്. 40 റൺസ് വഴങ്ങി അഞ്ച് വിക്കറ്റ് നേടിയതാണ് ഐപിഎല്ലിലെ മികച്ച ബൗളിങ് പ്രകടനം.

ഇന്ത്യക്കായി 72 ഏകദിനങ്ങളിലും 80 ട്വന്റി20 മത്സരങ്ങളിലും കളിച്ചിട്ടുള്ള ചാഹൽ യഥാക്രമം 121, 96 വിക്കറ്റുകൾ നേടിയിട്ടുണ്ട്. എന്നാൽ 2023 ഓഗസ്റ്റിൽ വെസ്റ്റിൻഡീസിനെതിരെ നടന്ന ട്വന്റി20 മത്സരത്തിനുശേഷം ഇന്ത്യൻ ടീമിൽ കളിക്കാൻ താരത്തിന് അവസരം ലഭിച്ചിട്ടില്ല.

ഐപിഎല്ലിലെ മികച്ച റെക്കോഡുകൾക്കിടയിലും ദേശീയ ടീമിലേക്കുള്ള തിരിച്ചുവരവ് കാത്തിരിക്കുകയാണ് ഈ ലെഗ് സ്പിന്നർ.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Yuzvendra Chahal Questions Double Standards Over IPL Salaries
Next Story