എെൻറ ഇടംകയ്യൻ ഹീറോകൾ ഇവരാണ്; ആദരവുമായി യുവരാജ്സിങ്ങ്
text_fieldsഇന്ത്യ കണ്ട എക്കാലത്തേയും മികച്ച ഇടംകയ്യൻ ബാറ്റ്സ്മാനായിരുന്നു യുവ്രാജ് സിങ്ങ്. വിനാശകരമായ ബാറ്റിങ്ങ് കാരണവും സംരക്ഷണകവചമായി നിലകൊണ്ട ഫീൽഡിങ്ങിലൂടെയും ആശ്രയിക്കാവുന്ന ബൗളിങ്ങ് കൊണ്ടും യുവരാജ് ഇന്ത്യൻ ടീമിലെ അവിഭാജ്യഘടകമായിരുന്നു.
താനിഷ്ടപ്പെടുന്ന ഏറ്റവും മികച്ച നാല് ഇടംകയ്യൻ ബാറ്റ്സ്മാൻമാരുടെ ചിത്രം ട്വിറ്ററിലുടെ പങ്കുവച്ചിരിക്കുകയാണ് യുവരാജ്. വെസ്റ്റ് ഇൻഡീസിെൻറ ബ്രയാൻ ലാറ, ഒാസ്ട്രേലിയയുടെ ആദം ഗിൽക്രിസ്റ്റും മാത്യു ഹെയ്ഡൻ ഇന്ത്യയുടെ സൗരവ് ഗാംഗുലി എന്നിവരാണ് ചിത്രത്തിലുള്ളത്.
എല്ലാവരും അവരവർക്ക് ഇഷ്ടപ്പെട്ട ഇടംകയ്യന്മാരുടെ പേര് പങ്കുവക്കണമെന്നും അദ്ദേഹം കുറിച്ചു. 'ക്രിക്കറ്റ് കണ്ട എക്കാലത്തേയും മികച്ച ചില ഇടംകയ്യൻ ബാറ്റ്സ്മാൻമാർക്ക് ആദരം. ഈ സുവർണ്ണ പട്ടികയിൽ നിങ്ങളുടെ പ്രിയപ്പെട്ട ഇടംകൈ ബാറ്റ്സ്മാൻമാരേയും ചേർക്കുക'-യുവരാജ് കുറിച്ചു.

