വനിത ട്വന്റി20 ലോകകപ്പിൽ ഇന്ന്: ഇന്ത്യ Vs പാകിസ്താൻ
text_fieldsകേപ്ടൗൺ: ദക്ഷിണാഫ്രിക്കയിൽ ആരംഭിച്ച വനിത ട്വന്റി20 ലോകകപ്പിൽ ഞായറാഴ്ച ഇന്ത്യയും അയൽക്കാരായ പാകിസ്താനും മുഖാമുഖം. വൈസ് ക്യാപ്റ്റനും മുൻനിര ബാറ്ററുമായ സ്മൃതി മന്ദാനക്ക് പരിക്കു കാരണം ഇന്ന് കളിക്കാനാവില്ലെന്നാണ് ഇന്ത്യൻ ക്യാമ്പിൽനിന്ന് ലഭിക്കുന്ന സൂചനകൾ.
പരിക്ക് ഗുരുതരമല്ലെന്നും അടുത്ത മത്സരങ്ങൾ മുതൽ സ്മൃതിയുടെ സേവനമുണ്ടാവുമെന്നും ടീം മാനേജ്മെന്റ് അറിയിച്ചിട്ടുണ്ട്. ഇംഗ്ലണ്ട്, വെസ്റ്റിൻഡീസ്, അയർലൻഡ് സംഘങ്ങൾകൂടി ഉൾപ്പെടുന്ന ഗ്രൂപ് ബിയിൽ ജയത്തോടെ തുടങ്ങി നോക്കൗട്ടിലേക്കു മുന്നേറാനാണ് ഇന്ത്യൻ ശ്രമം.
ഏകദിനത്തിലെപ്പോലെത്തന്നെ കുട്ടിക്രിക്കറ്റിലും ഒരു തവണപോലും വിശ്വജേതാക്കളാകാൻ ഇന്ത്യക്കു കഴിഞ്ഞിട്ടില്ല. 2020ൽ ആദ്യമായി ഫൈനലിലെത്തിയ ഇന്ത്യ പക്ഷേ ആസ്ട്രേലിയയോട് 85 റൺസിനു തോറ്റു.

