Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
പ്രകോപിപ്പിച്ച് അടിവാങ്ങിക്കൊടുത്ത് കോഹ്ലി; ട്രോളുമായി സെവാഗ്
cancel

പ്രകോപിപ്പിച്ച് അടിവാങ്ങിക്കൊടുത്ത് കോഹ്ലി; ട്രോളുമായി സെവാഗ്

text_fields
bookmark_border
പു​ജാ​ര​യെ കോ​ഹ്ലി ​ഋ​ഷ​ഭ് പ​ന്താ​ക്കി - സെ​വാ​ഗ്
Listen to this Article

ബി​ർ​മി​ങ്ഹാം: എ​ഡ്ജ്ബാ​സ്റ്റ​ൻ ടെ​സ്റ്റി​ൽ തു​ട​ർ​ച്ച​യാ​യ ര​ണ്ടാം ദി​വ​സ​വും ഇ​ന്ത്യ​യു​ടെ മു​ൻ ക്യാ​പ്റ്റ​ൻ വി​രാ​ട് കോ​ഹ് ലി​യും ഇം​ഗ്ലീ​ഷ് ബാ​റ്റ​ർ ജോ​ണി ബെ​യ​ർ​സ്റ്റോ​യും ത​മ്മി​ൽ നേ​ർ​ക്കു​നേ​ർ പോ​ര്. പി​ന്നീ​ട് ക​ണ്ട​ത് ഇ​ന്ത്യ​ൻ ബൗ​ള​ർ​മാ​രെ ബെ​യ​ർ​സ്റ്റോ ത​ല്ലി​ച്ച​ത​ക്കു​ന്ന​ത്. ര​ണ്ടാം ദി​നം ക്രീ​സി​ലെ​ത്തി ത​ട്ടി​മു​ട്ടി നീ​ങ്ങു​ക​യാ​യി​രു​ന്നു ബാ​റ്റ​ർ. പ്ര​കോ​പ​ന​മു​ണ്ടാ​വും മു​മ്പ് 61 പ​ന്തി​ൽ എ​ടു​ത്ത​ത് വെ​റും 13 റ​ൺ​സ്. എ​ന്നാ​ൽ, പിന്നീട് ബൗ​ള​ർ​മാ​രെ ത​ല​ങ്ങും വി​ല​ങ്ങും പ്ര​ഹ​രി​ക്കാ​ൻ തു​ട​ങ്ങി​യ ബെ​യ​ർ​സ്റ്റോ​ക്ക് നൂ​റ് തി​ക​ക്കാ​ൻ തു​ട​ർ​ന്ന് വേ​ണ്ടി വ​ന്ന​ത് 58 പ​ന്തു​ക​ൾ മാ​ത്രം.

119ാം പ​ന്തി​ൽ സെ​ഞ്ച്വ​റി​യ​ടി​ച്ച് വ​ലി​യ രീ​തി​യി​ൽ ആ​ഘോ​ഷി​ക്കു​ക​യും ചെ​യ്തു. ഒ​ടു​വി​ൽ മു​ഹ​മ്മ​ദ് ഷ​മി​യു​ടെ പ​ന്തി​ൽ ഫ​സ്റ്റ് സ്ലി​പ്പി​ൽ ഉ​ജ്ജ്വ​ല ക്യാ​ച്ചെ​ടു​ത്ത് കോ​ഹ്ലി ​ത​ന്നെ ബെ​യ​ർ​സ്റ്റോ​യു​ടെ ഇ​ന്നി​ങ്സി​ന് അ​ന്ത്യ​മി​ട്ടു. ര​ണ്ടാം ദി​നം ഇ​ന്ത്യ​ന്‍ ബൗ​ള​ര്‍മാ​രെ നേ​രി​ടാ​ന്‍ ബു​ദ്ധി​മു​ട്ടി​യ ബെ​യ​ര്‍സ്‌​റ്റോ​യോ​ട് 'സൗ​ത്തി​യേ​ക്കാ​ൾ വേ​ഗ​മു​ണ്ട് അ​ല്ലേ' എ​ന്ന് കോ​ഹ്ലി ​ചോ​ദി​ക്കു​ന്ന​ത് സ്റ്റ​മ്പ് മൈ​ക്കി​ൽ പ​തി​ഞ്ഞു. മൂ​ന്നാം ദി​നം ക​ളി​യാ​രം​ഭി​ച്ച​പ്പോ​ഴും ബെ​യ​ര്‍സ്‌​റ്റോ​യെ വി​ട്ടി​ല്ല.

പു​ജാ​ര​യെ കോ​ഹ്ലി ​ഋ​ഷ​ഭ് പ​ന്താ​ക്കി - സെ​വാ​ഗ്

ന്യൂഡൽഹി: ജോണി ബെയർസ്റ്റോയെ വിരാട് കോഹ്ലി പ്രകോപിപ്പിച്ച് തല്ലുവാങ്ങിയതിനെ ട്രോളി മുൻ ഇന്ത്യൻ ഓപണർ വീരേന്ദർ സെവാഗ്. കോഹ് ലി സ്ലെഡ്ജ് ചെയ്യുന്നതിന് മുമ്പ് ബെയർസ്റ്റോയുടെ സ്ട്രൈക്കിങ് റേറ്റ് 21 ആയിരുന്നെങ്കിൽ ശേഷം അത് 150 ആയെന്ന് സെവാഗ് ട്വീറ്റ് ചെയ്തു. ചേതേശ്വർ പുജാരയെപ്പോലെ കളിച്ചിരുന്നയാളെ ഋഷഭ് പന്തിന്റെ ശൈലിയിലേക്ക് കൊണ്ടുവരുകയാണ് കോഹ് ലി ചെയ്തതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Virender Sehwag Trolls Virat Kohli about Sledging Jonny Bairstow
Next Story