Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

‘വിയർപ്പ് തുന്നിയിട്ട കുപ്പായം...’; സഞ്ജുവിന്‍റെ സെഞ്ച്വറി ഷോട്ടുമായി വി.ഡി. സതീശൻ

text_fields
bookmark_border
VD Satheesan, Sanju Samson, India vs Bangladesh T20
cancel

കോഴിക്കോട്: ബംഗ്ലാദേശിനെതിരായ മൂന്നാം ട്വന്‍റി20യിലെ മലയാളി താരം സഞ്ജു സാംസണിന്‍റെ സെഞ്ച്വറി ഷോട്ട് പങ്കുവെച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ‘വിയർപ്പ് തുന്നിയിട്ട കുപ്പായം...’ എന്ന അടിക്കുറിപ്പിനൊപ്പമാണ് സഞ്ജുവിന്‍റെ മിന്നും പ്രകടനത്തിന്‍റെ വിഡിയോ പ്രതിപക്ഷ നേതാവ് ഫേസ്ബുക്കിൽ പങ്കുവെച്ചത്.

ആദ്യ രണ്ടു മത്സരങ്ങളിലെ നിരാശക്ക് പിന്നാലെയാണ് സഞ്ജു സാംസൺ ബംഗ്ലാദേശിനെതിരായ മൂന്നാം ട്വന്‍റി20യിൽ 40 പന്തിൽ താരം സെഞ്ച്വറി നേടിയത്. ആദ്യ രണ്ടു മത്സരങ്ങളിലും സഞ്ജുവിന് തിളങ്ങാനായിരുന്നില്ല. 47 പന്തിൽ എട്ടു സിക്സും 11 ഫോറുമടക്കം 111 റൺസെടുത്താണ് താരം പുറത്തായത്. തലങ്ങും വിലങ്ങും ബംഗ്ലാ ബൗളർമാരെ അടിച്ചുപറത്തി.

ബംഗ്ലാദേശിനായി രണ്ടാം ഓവർ എറിയാനെത്തിയ തസ്കിൻ അഹ്മദിനെ തുടർച്ചയായി നാലു തവണ ബൗണ്ടറി കടത്തിയാണ് സഞ്ജു വെടിക്കെട്ടിന് തുടക്കമിട്ടത്. 22 പന്തിൽ സഞ്ജു അർധ സെഞ്ച്വറി തികച്ചു. പത്താം ഓവറിൽ റിഷാദ് ഹുസൈനെ തുടർച്ചയായി അഞ്ചു തവണ സഞ്ജു സിക്സർ പറത്തി ആരാധകരെ ആവേശത്തിലാക്കി. 7.1 ഓവറിൽ ടീം സ്കോർ 100ലെത്തി. 40 പന്തിലാണ് സഞ്ചു നൂറിലെത്തിയത്.

സഞ്ജുവിന്‍റെ ആദ്യ അന്താരാഷ്ട്ര ട്വന്‍റി20 സെഞ്ച്വറിയാണിത്. ഒരു ഇന്ത്യൻ താരത്തിന്‍റെ രണ്ടാമത്തെ അതിവേഗ ട്വന്‍റി20 സെഞ്ച്വറിയും. 2017ൽ ശ്രീലങ്കക്കെതിരെ 35 പന്തിൽ സെഞ്ച്വറി തികച്ച രോഹിത് ശർമയാണ് ഒന്നാമത്.

ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ നിശ്ചിത 20 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 297 റൺസെടുത്തു. ട്വന്‍റി20യിലെ ഇന്ത്യയുടെ ഏറ്റവും ഉയർന്ന സ്കോറാണിത്. ശ്രീലങ്കക്കെതിരെ നേടിയ 260 റൺസാണ് മറികടന്നത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - VD Satheesan with Sanju Samson's century shot
Next Story