അണ്ടർ 19 ഏഷ്യ കപ്പ്: ഇന്ത്യക്ക് വിജയത്തുടക്കം
text_fields
സെഞ്ച്വറി നേടിയ ഹർനൂർ സിങ്
അണ്ടർ 19 ഏഷ്യ കപ്പ്: ഇന്ത്യക്ക് വിജയത്തുടക്കം
ദുബൈ: അണ്ടർ 19 ഏഷ്യ കപ്പ് ക്രിക്കറ്റ് ടൂർണമെന്റിൽ ഇന്ത്യക്ക് ജയത്തോടെ തുടക്കം. ഗ്രൂപ് എയിൽ യു.എ.ഇയെ 154 റൺസിനാണ് ഇന്ത്യ തകർത്തത്. ആദ്യം ബാറ്റുചെയ്ത ഇന്ത്യ അഞ്ചു വിക്കറ്റിന് 282 റൺസടിച്ചപ്പോൾ ആതിഥേയർ 34.3 ഓവറിൽ 128ന് പുറത്തായി.
സെഞ്ച്വറി നേടിയ ഹർനൂർ സിങ്ങിെൻറ (120) ബാറ്റിങ്ങാണ് ഇന്ത്യക്ക് കരുത്തായത്. ക്യാപ്റ്റൻ യാഷ് ദുൽ 63ഉം രാജ്വർധൻ ഹൻഗാർഗേക്കർ 48ഉം റൺസെടുത്തു. മൂന്നു വിക്കറ്റ് വീഴ്ത്തിയ ഹൻഗാർഗേക്കറും രണ്ടു വിക്കറ്റ് വീതമെടുത്ത ഗർവ് സംഗ്വാനും വിക്കി ഒസ്ത്വാളും കൗശല താംബെയും ചേർന്നാണ് യു.എ.ഇയെ തകർത്തത്. യു.എ.ഇയുടെ മലയാളി നായകൻ അലിഷാൻ ശറഫു 13 റൺസും രണ്ടു വിക്കറ്റും നേടി. മറ്റൊരു മലയാളി വിനായക് രാഘവനും കളിക്കാനിറങ്ങി.

