Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കന്നി ടെസ്റ്റ് സെഞ്ച്വറിക്ക് പിന്നാലെ സർഫറാസ് ഖാന് ആൺകുഞ്ഞ് പിറന്നു

text_fields
bookmark_border
കന്നി ടെസ്റ്റ് സെഞ്ച്വറിക്ക് പിന്നാലെ സർഫറാസ് ഖാന് ആൺകുഞ്ഞ് പിറന്നു
cancel

ന്യൂഡൽഹി: ടെസ്റ്റ് ക്രിക്കറ്റിലെ തന്റെ കന്നി സെഞ്ച്വറി നേട്ടത്തിന് പിന്നാലെ ഇരട്ടി മധുരമേകി സർഫറാസ് ഖാന് ഒരു ആൺകുഞ്ഞ് പിറന്നു. താൻ പിതാവായ വാർത്ത കുഞ്ഞിന്റെ ചിത്രം സഹിതം സർഫറാസ് തന്നെയാണ് സാമൂഹ്യമാധ്യമങ്ങളിലൂടെ പുറത്തുവിട്ടത്. സർഫറാസിന്റെ പിതാവും കൂടെ നിൽക്കുന്ന ചിത്രം ആരാധകർ ഏറ്റെടുത്ത് കഴിഞ്ഞു.

തിങ്കളാഴ്ച വൈകുന്നേരമായിരുന്നു കുഞ്ഞിന്റെ ജനനം. അതേ സമയം, സർഫറാസ് ഖാന് ഇന്ന് (ഒക്ടോബർ 22) 27 വയസ് പൂർത്തിയാകുന്നുവെന്ന കൗതുകവും ഇതിനോടപ്പമുണ്ട്.

തന്റെ നാലാം മത്സരത്തിന്റെ ഏഴാമത്തെ ഇന്നിങ്സിലാണ് സർഫറാസ് കന്നി സെഞ്ച്വറി നേടുന്നത്.

ബംഗളൂരുവിൽ നടന്ന ന്യൂസിലാൻഡിനെതിരായ ആദ്യ ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യ തോൽവി വഴങ്ങിയെങ്കിലും നാണക്കേട് ഒഴിവാക്കിയത് സർഫറാസിന്റെ ഉശിരൻ സെഞ്ച്വറിയാണ്. ആദ്യ ഇന്നിങ്സിൽ 46 റൺസിന് കൂടാരം കയറിയ ഇന്ത്യ രണ്ടാം ഇന്നിങ്സിൽ 462 റൺസ് അടിച്ചുകൂട്ടിയിരുന്നു.

ഒന്നാം ഇന്നിങ്സിൽ പൂജ്യത്തിന് പുറത്തായ സർഫറാസ് രണ്ടാം ഇന്നിങ്സിൽ 150 റൺസെടുത്താണ് ഇന്ത്യൻ ഇന്നിങ്സിന് നട്ടല്ലേകിയത്. ശുഭ്മാൻ ഗില്ലിന് പരിക്കേറ്റതിനെ തുടർന്നാണ് സർഫറാസിന് ബംഗളൂരു ടെസ്റ്റിന് വഴിയൊരുങ്ങിയത്. ഗംഭീര പ്രകടനത്തോടെ അവസരം മുതലെടുത്ത താരം ഗില്ല് തിരിച്ചെത്തിയാലും ടീമിനൊപ്പമുണ്ടാകുമെന്ന് ഉറപ്പായി.

നാല് ടെസ്റ്റ് മത്സരങ്ങളിൽ നിന്ന് മൂന്ന് അർധ സെഞ്ച്വറിയും ഒരു സെഞ്ച്വറിയും ഉൾപ്പെടെ 58 ശരാശരിയിൽ 350 റൺസാണ് ഇന്ത്യൻ യുവതാരം ഇതിനകം നേടിയത്.


Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Two Days After Maiden Century For Team India; Sarfaraz Khan Blessed With First Child
Next Story