Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മുംബൈയുടെ മോശം പ്രകടനത്തിനിടെ രോഹിത്തിനും ഹാർദിക്കിനും ആശംസയുമായി നിത അംബാനി

text_fields
bookmark_border
മുംബൈയുടെ മോശം പ്രകടനത്തിനിടെ രോഹിത്തിനും ഹാർദിക്കിനും ആശംസയുമായി നിത അംബാനി
cancel

മുംബൈ: ഐ.പി.എല്ലിലെ മുംബൈ ഇന്ത്യൻസിന്റെ മോശം പ്രകടനത്തിനിടെ ഹാർദിക് പാണ്ഡ്യക്കും രോഹിത് ശർമ്മക്കും ആശംസകളുമായി ടീം ഉടമ നിത അംബാനി. ലോകകപ്പിന് ഒരുങ്ങുന്ന മുംബൈ ഇന്ത്യൻസ് താരങ്ങൾക്കാണ് അവർ ആശംസയറിയിച്ച് രംഗത്തെത്തിയത്. ലോകകപ്പിന് ഒരുങ്ങുന്ന ഹാർദിക് പാണ്ഡ്യ, സൂര്യകുമാർ യാദവ്, ജസ്പ്രീത് ബുംറ എന്നിവർക്ക് ആശംസകൾ നേരുകയാണെന്ന് വിഡിയോ സന്ദേശത്തിൽ നിത അംബാനി പറഞ്ഞു.

ഈ സീസൺ ഞങ്ങളെ സംബന്ധിച്ചടുത്തോളം നിരാശപ്പെടുത്തുന്നതായിരുന്നു. ഞങ്ങൾ ആഗ്രഹിച്ച പോലെ കാര്യങ്ങൾ നടന്നില്ല. എങ്കിലും ഇപ്പോഴും ഞാൻ മുംബൈ ഇന്ത്യൻസിന്റെ വലിയൊരു ആരാധികയാണ്. അഭിമാനത്തോടെയാണ് താൻ മുംബൈ ജേഴ്സി എപ്പോഴും അണിയുന്നത്. മുംബൈക്ക് ഇനിയും തിരിച്ചു വരാൻ കഴിയുമെന്ന് തന്നെയാണ് വിചാരിക്കുന്നതെന്നും നിത അംബാനി പറഞ്ഞു.

ഈ ഐ.പി.എൽ സീസണിൽ പത്താമതായാണ് മുംബൈ ഇന്ത്യൻസ് ഫിനിഷ് ചെയ്തത്. 10 മത്സരങ്ങളിൽ നിന്നും നാല് ജയം മാത്രമാണ് അവർക്കുണ്ടായിരുന്നത്. രോഹിത് ശർമ്മക്ക് പകരം ഹാർദിക് പാണ്ഡ്യയെ ക്യാപ്റ്റനാക്കിയ ടീമിന്റെ തീരുമാനം ആരാധകരെ അതൃപ്തരാക്കിയിരുന്നു.

ഇത് ടീമിനുള്ളിലും പ്രശ്നങ്ങൾ സൃഷ്ടിച്ചുവെന്ന് റിപ്പോർട്ടുണ്ടായിരുന്നു. ഇതിനിടെയാണ് ടീമിന്റെ തോൽവിയിൽ പ്രതികരിച്ച് ഉടമ നിത അംബാനി രംഗത്തെത്തുന്നത്. ജൂൺ അഞ്ചിനാണ് ട്വന്റി 20 ലോകകപ്പിലെ ഇന്ത്യയുടെ ആദ്യ മത്സരം. അതിന് മുമ്പ് പരിശീലന മത്സരത്തിനായി ഇന്ത്യ ബംഗ്ലാദേശിനെതിരെ ഇറങ്ങും.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - "To Rohit, Hardik...": Nita Ambani's Loud And Clear Message After MI's Disappointing IPL 2024
Next Story