Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

നാലാം ടെസ്റ്റിലും സ്മിത്ത് തന്നെ നായകൻ; പാറ്റ് കമിൻസ് തിരിച്ചെത്തില്ല

text_fields
bookmark_border
നാലാം ടെസ്റ്റിലും സ്മിത്ത് തന്നെ നായകൻ; പാറ്റ് കമിൻസ് തിരിച്ചെത്തില്ല
cancel

പാറ്റ് കമിൻസ് നായകനായി ഇറങ്ങി ആദ്യ രണ്ടു ടെസ്റ്റിലും വീണുപോയ ഓസീസ് സ്റ്റീവ് സ്മിത്തിന്റെ നേതൃത്വത്തിൽ മൂന്നാം ടെസ്റ്റിൽ വൻജയം പിടിച്ചിരുന്നു. നിർണായകമായ അവസാന ടെസ്റ്റിലും സ്മിത്ത് തന്നെ നായകനാകുമെന്നാണ് ഏറ്റവും ഒടുവിലെ സൂചന. കുടുംബത്തിലെ പ്രയാസങ്ങൾ കാരണം നാട്ടിൽ തുടരുന്ന പാറ്റ് കമിൻസ് തിരികെ വരുന്നില്ലെന്ന് തീരുമാനിച്ചതോടെയാണ് സ്മിത്തിനെ നായകനായി നിലനിർത്താൻ ആസ്ട്രേലിയൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് തീരുമാനിച്ചത്.

ഏകദിന പരമ്പരയിൽ കമിൻസ് ഇറങ്ങുമോയെന്ന് വ്യക്തമായിട്ടില്ല. അതേ സമയം, ഏകദിന ടീമിൽ പേസർ നഥാൻ എല്ലിസിനെ ഉൾപ്പെടുത്തിയിട്ടുണ്ട്. അടുത്ത ടെസ്റ്റ് ജയിച്ചാൽ ഇന്ത്യക്ക് ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ കളിക്കാം. എന്നാൽ, ഓസീസ് ഇതിനകം ഫൈനൽ യോഗ്യത നേടിക്കഴിഞ്ഞിട്ടുണ്ട്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Steve Smith To Captain Australia In 4th Test vs India, Pat Cummins To Stay Home: Report
Next Story