Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

'ചായ എവിടെ?' സഞ്ജുവിന്റെ ചോദ്യം; 'ഒരു ചായ ചേട്ടാ' എന്ന് രാഹുൽ, വീഡിയോ പങ്കുവെച്ച് ബിസിസിഐ

text_fields
bookmark_border
ചായ എവിടെ? സഞ്ജുവിന്റെ ചോദ്യം; ഒരു ചായ ചേട്ടാ എന്ന് രാഹുൽ, വീഡിയോ പങ്കുവെച്ച് ബിസിസിഐ
cancel

ക്രൈസ്റ്റ് ചർച്ച്: ന്യൂസീലൻഡിനെതിരായ പരമ്പരക്കായി ഇന്ത്യൻ ക്രിക്കറ്റ് ടീം ന്യൂസീലൻഡിലെത്തി. ആറ് ആഴ്ച നീളുന്ന പര്യടനത്തിനായി ക്രൈസ്റ്റ് ചർച്ചിലെത്തിയ താരങ്ങളുടെയും പരിശീലകൻ ഗൗതം ഗംഭീർ ഉൾപ്പെടെയുള്ള സപ്പോർട്ട് സ്റ്റാഫിന്റെയും ദൃശ്യങ്ങൾ ബി.സി.സി.ഐ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചു. ഇതിനിടെ മലയാളി താരം സഞ്ജു സാംസണും കെ.എൽ. രാഹുലും തമ്മിലുള്ള രസകരമായ സംഭാഷണവും ആരാധകരുടെ ശ്രദ്ധ നേടി.

‘ചായ എവിടെ?’ എന്ന സഞ്ജുവിന്റെ ചോദ്യത്തിന് ‘ഒരു ചായ ചേട്ടാ’ എന്ന് രാഹുൽ ചിരിച്ചുകൊണ്ട് മറുപടി നൽകുന്നതാണ് വിഡിയോയിലെ രസകരമായ രംഗം. പിന്നാലെ ‘ചായ ചായ, ചായേ...’ എന്ന് സഞ്ജു വിളിച്ചുപറയുന്നതും കേൾക്കാം. താരങ്ങൾ തമ്മിലുള്ള സൗഹൃദനിമിഷങ്ങൾ ഉൾപ്പെടുത്തിയ വിഡിയോ ബി.സി.സി.ഐയാണ് പങ്കുവെച്ചത്.

അഞ്ച് ട്വന്റി20 മത്സരങ്ങളും അഞ്ച് ഏകദിനങ്ങളും രണ്ട് ടെസ്റ്റുകളുമാണ് പര്യടനത്തിലുള്ളത്. ആദ്യ രണ്ട് ട്വന്റി20 മത്സരങ്ങൾ ക്രൈസ്റ്റ് ചർച്ചിലാണ് നടക്കുന്നത്. ആറ് ആഴ്ചയിലായി 12 മത്സരങ്ങൾ ഉൾപ്പെടുന്ന പരമ്പര ന്യൂസീലൻഡ് ക്രിക്കറ്റിന്റെ ചരിത്രത്തിലെ ഏറ്റവും ദൈർഘ്യമേറിയ ഹോം പര്യടനങ്ങളിലൊന്നായിരിക്കും.

ഒക്ടോബർ 22 മുതൽ നവംബർ 1 വരെയാണ് ട്വന്റി20 പരമ്പര. നവംബർ 4 മുതൽ 15 വരെ അഞ്ച് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരയും നടക്കും. തുടർന്നാണ് ടെസ്റ്റ് മത്സരങ്ങൾ. ഏകദിന പരമ്പര 2027 ലോകകപ്പിനുള്ള ഒരുക്കങ്ങളുടെ ഭാഗമായും ടെസ്റ്റ് മത്സരങ്ങൾ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ പ്രതീക്ഷകൾക്ക് നിർണായകമായും ഇന്ത്യ കാണുന്നു.

ശുഭ്മൻ ഗില്ലാണ് ആദ്യ മൂന്ന് ഏകദിനങ്ങളിലും ടെസ്റ്റ് മത്സരങ്ങളിലും ഇന്ത്യയെ നയിക്കുന്നത്. ട്വന്റി20 ടീമിന്റെ ക്യാപ്റ്റൻ ശ്രേയസ് അയ്യരാണ്. ഏകദിന പരമ്പരയിലെ അവസാന രണ്ട് മത്സരങ്ങളിലും അയ്യർ നായകസ്ഥാനത്തെത്തും.

ന്യൂസീലൻഡ് പര്യടനത്തിനുള്ള ഇന്ത്യൻ ട്വന്റി20 ടീം: ശ്രേയസ് അയ്യർ (ക്യാപ്റ്റൻ), തിലക് വർമ (വൈസ് ക്യാപ്റ്റൻ), അഭിഷേക് ശർമ, സഞ്ജു സാംസൺ, വൈഭവ് സൂര്യവംശി, ഇഷാൻ കിഷൻ, അക്ഷർ പട്ടേൽ, ശിവം ദുബെ, നിതീഷ് കുമാർ റെഡ്ഡി, നമൻ ധീർ, പ്രിൻസ് യാദവ്, മയങ്ക് യാദവ്, അർഷ്ദീപ് സിങ്, ഭുവനേശ്വർ കുമാർ, വരുൺ ചക്രവർത്തി, കുൽദീപ് യാദവ്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Sanju Samson Rahul Tea Banter Goes Viral
Next Story