Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സച്ചിന് പിന്നാലെ സെഞ്ച്വറിയുമായി അസറുദ്ദിനും; രഞ്ജി ട്രോഫിയിൽ ഒഡീഷക്കെതിരെ കേരളത്തിന് മികച്ച സ്കോർ

text_fields
bookmark_border
ഒന്നാം ഇന്നിങ്സിൽ കുറിച്ചത് 404 റൺസ്
Kerala cricket team players celebrating during the Ranji Trophy match against Odisha at Greenfield Stadium, Thiruvananthapuram
cancel

തിരുവനന്തപുരം: രഞ്ജി ട്രോഫി ക്രിക്കറ്റിൽ ഒഡീഷക്കെതിരായ മത്സരത്തിൽ കേരളം ശക്തമായ നിലയിൽ. മത്സരത്തിന്റെ ഒന്നാം ഇന്നിങ്സിൽ കേരളം 404 റൺസിന് ഓൾഔട്ടായി. നായകൻ സച്ചിൻ ബേബിയുടെയും വിക്കറ്റ് കീപ്പർ ബാറ്റർ മുഹമ്മദ് അസറുദ്ദീന്റെയും തകർപ്പൻ സെഞ്ച്വറികളാണ് ടീമിന് മികച്ച സ്കോർ സമ്മാനിച്ചത്. തിരുവനന്തപുരം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിന്റെ രണ്ടാം ദിനം കളി അവസാനിക്കുമ്പോൾ ഒഡീഷ ഒന്നാം ഇന്നിങ്സിൽ 3 വിക്കറ്റ് നഷ്ടത്തിൽ 114 റൺസ് എന്ന നിലയിലാണ്.

മത്സരത്തിന്റെ ആദ്യ ദിനം വെറും 18 റൺസിനിടെ 3 വിക്കറ്റ് നഷ്ടപ്പെട്ട് പതറിയ കേരളത്തെ സച്ചിൻ ബേബിയും മുഹമ്മദ് അസറുദ്ദീനും ചേർന്നാണ് സുരക്ഷിത തീരത്തെത്തിച്ചത്. അതികരുതലോടെ ബാറ്റ് വീശിയ ഇരുവരും ചേർന്ന് 141 റൺസിന്റെ നിർണായക കൂട്ടുകെട്ടാണ് പടുത്തുയർത്തിയത്. സച്ചിൻ ബേബി 113 റൺസ് നേടി പുറത്തായപ്പോൾ, ഒരറ്റത്ത് ഉറച്ചുനിന്ന മുഹമ്മദ് അസറുദ്ദീൻ പുറത്താകാതെ 139 റൺസ് നേടി ഇന്നിങ്സിന്റെ നെടുംതൂണായി മാറി.

ആറിന് 245 റൺസ് എന്ന സ്കോറിലാണ് കേരളം രണ്ടാം ദിനം ബാറ്റിങ് പുനരാരംഭിച്ചത്. സെഞ്ചുറി നേടി ക്രീസിലുണ്ടായിരുന്ന അസറുദ്ദീന് മികച്ച പിന്തുണ നൽകിയ ആദിത്യ സർവാതെ അർധസെഞ്ചുറി (53 റൺസ്) സ്വന്തമാക്കി. അഭിജിത് പ്രവീൺ: 14 റൺസ്, നിധീഷ് എം.ഡി: 15 റൺസ്, വൈശാഖ് ചന്ദ്രൻ: 1 റൺസ് എന്നിങ്ങനെയായിരുന്നു മറ്റുള്ളവരുടെ സംഭാവനകൾ. ഒഡീഷക്കായി ലളിത് യാദവ് മൂന്ന് വിക്കറ്റുകൾ വീഴ്ത്തിയപ്പോൾ, രാജേഷ് മൊഹന്തിയും സൗമ്യ ലെങ്കയും രണ്ട് വിക്കറ്റ് വീതം സ്വന്തമാക്കി.

കേരളത്തിന്റെ കൂറ്റൻ സ്കോറിന് മറുപടി ബാറ്റിങ്ങിനിറങ്ങിയ ഒഡീഷ, രണ്ടാം ദിനം കളി അവസാനിക്കുമ്പോൾ 3 വിക്കറ്റിന് 114 റൺസ് എടുത്തിട്ടുണ്ട്. സുബ്രശു (12 റൺസ്), സന്ദീപ് പണ്ഡ്‌നായിക്ക് (2 റൺസ്) എന്നിവരാണ് ക്രീസിൽ. കേരളത്തിനായി പന്തെറിഞ്ഞ ആദിത്യ സർവാതെ 2 വിക്കറ്റും ജലജ് സക്‌സേന 1 വിക്കറ്റും വീഴ്ത്തി ഒഡീഷയെ പ്രതിരോധത്തിലാക്കി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Sachin Baby and Mohammed Azharudeen Score Centuries as Kerala Posts 404 vs Odisha in Ranji Trophy
Next Story