Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

രഞ്ജി ട്രോഫിയിൽ ഗുജറാത്തിനെതിരെ ഫോളോ ഓൺ വഴങ്ങി കേരളം; ഇന്നിങ്സ് തോൽവി ഒഴിവാക്കാൻ പൊരുതുന്നു

text_fields
bookmark_border
Kerala cricket team players during the Ranji Trophy match against Gujarat in Ahmedabad
cancel

അഹമ്മദാബാദ്: രഞ്ജി ട്രോഫിയിൽ ഗുജറാത്തിനെതിരായ മത്സരത്തിൽ ഇന്നിങ്‌സ് തോൽവി ഒഴിവാക്കാനുള്ള കഠിനശ്രമത്തിലാണ് കേരളം. മൂന്നാം ദിനം കളി നിർത്തുമ്പോൾ, ഫോളോ ഓൺ വഴങ്ങി രണ്ടാമിന്നിങ്‌സിൽ ബാറ്റിങ് തുടരുന്ന കേരളം ഒരു വിക്കറ്റ് നഷ്ടത്തിൽ 41 റൺസ് എന്ന നിലയിലാണ്. ഗുജറാത്തിന്റെ ആദ്യ ഇന്നിങ്‌സ് സ്‌കോറിനൊപ്പമെത്താൻ കേരളത്തിന് ഇനിയും 213 റൺസ് കൂടി ആവശ്യമുണ്ട്.

60 പന്തിൽ 29 റൺസുമായി അഭിഷേക് നായരും റണ്ണൊന്നുമെടുക്കാതെ സച്ചിൻ ബേബിയുമാണ് നിലവിൽ ക്രീസിലുള്ളത്. 22 പന്തിൽ 7 റൺസെടുത്ത രോഹൻ കുന്നുമ്മലിന്റെ വിക്കറ്റാണ് രണ്ടാമിന്നിങ്‌സിൽ കേരളത്തിന് നഷ്ടമായത്.

നേരത്തെ, ഗുജറാത്ത് ഉയർത്തിയ 533 റൺസ് എന്ന കൂറ്റൻ ഒന്നാം ഇന്നിങ്‌സ് സ്‌കോറിന് മറുപടിയായി ബാറ്റിങ്ങിനിറങ്ങിയ കേരളം 279 റൺസിന് പുറത്താവുകയായിരുന്നു. ഇതോടെ ഗുജറാത്തിന് 254 റൺസിന്റെ വലിയ ഒന്നാം ഇന്നിങ്‌സ് ലീഡ് ലഭിച്ചു. 4 വിക്കറ്റെടുത്ത അർസാനും 3 വിക്കറ്റെടുത്ത ചിന്തൻ ഗജയുമാണ് കേരളത്തെ ചെറിയ സ്‌കോറിലേക്ക് ചുരുക്കിയത്. അർദ്ധ സെഞ്ചുറി നേടിയ വിഷ്ണു വിനോദ്, മുഹമ്മദ് അസ്ഹറുദ്ദീൻ, ആദിത്യ സർവാതെ എന്നിവരും 42 റൺസെടുത്ത സച്ചിൻ ബേബിയും മാത്രമാണ് കേരള നിരയിൽ ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചത്. വരുൺ നായനാർ, ജലജ് സക്‌സേന, വൈശാഖ് ചന്ദ്രൻ, എൻ ബേസിൽ എന്നിവർ ശോഭിച്ചില്ല.

ആദ്യ ഇന്നിങ്‌സിൽ ഉർവിൽ പട്ടേലിന്റെ ഇരട്ട സെഞ്ചുറിയുടെ കരുത്തിലാണ് ഗുജറാത്ത് കൂറ്റൻ സ്‌കോർ പടുതുയർത്തിയത്. 227 പന്തിൽ 17 ഫോറും 6 സിക്‌സറുമടക്കം 210 റൺസോടെ ഉർവിൽ പുറത്താകാതെ നിന്നു. ആര്യ ദേശായ് 95 റൺസും വിശാൽ ജയ്‌സ്വാൾ 77 റൺസുമെടുത്തു. ആറാം വിക്കറ്റിൽ ഉർവിൽ പട്ടേലും വിശാൽ ജയ്‌സ്വാളും ചേർന്ന് പടുത്തുയർത്തിയ 179 റൺസിന്റെ കൂട്ടുകെട്ടാണ് ഗുജറാത്ത് ഇന്നിങ്‌സിൽ നിർണായകമായത്. കേരളത്തിനായി എൻ ബേസിൽ മൂന്നും ആദിത്യ സർവാതെ രണ്ടും വിക്കറ്റുകൾ വീഴ്ത്തി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Ranji Trophy: Kerala Enforces Follow-On Against Gujarat, Struggles to Avoid Innings Defeat
Next Story