Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഇന്ത്യ ശ്രീലങ്കക്കെതിരെ ഇന്ന് ജീവന്മരണ പോരിന്

text_fields
bookmark_border
ഇന്ത്യ ശ്രീലങ്കക്കെതിരെ ഇന്ന് ജീവന്മരണ പോരിന്
cancel

ദുബൈ: സൂപ്പർ ഫോറിൽ ചൊവ്വാഴ്ച നടക്കുന്ന ശ്രീലങ്കക്കെതിരായ മത്സരം ഇന്ത്യക്ക് നിർണായകം. ഈ കളി തോറ്റാൽ ഇന്ത്യയുടെ ഫൈനൽ പ്രതീക്ഷകൾ ഏറക്കുറെ അസ്തമിക്കും. ശ്രീലങ്ക പഴയ ശ്രീലങ്കയല്ലെങ്കിലും കഴിഞ്ഞ മത്സരത്തിൽ അഫ്ഗാനിസ്താനെതിരെ 175 റൺസ് പിന്തുടർന്ന് ജയിച്ചിരുന്നു. ബംഗ്ലാദേശിനെയും തോൽപിച്ചാണ് അവർ സൂപ്പർ ഫോറിൽ എത്തിയിരിക്കുന്നത്. ദാസുൻ ഷനകയും ഗുണതിലകയും കുശാൽ മെൻഡിസും ഹസരംഗയുമെല്ലാം ആരെയും മറിച്ചിടാൻ കഴിയുന്ന താരങ്ങളാണ്.

കഴിഞ്ഞ മത്സരത്തിൽ നിന്ന് വലിയ മാറ്റങ്ങൾ ഇന്ത്യൻ നിരയിൽ ഉണ്ടാകാൻ സാധ്യതയില്ല. അശ്വിൻ ടീമിലുണ്ടെങ്കിലും ഇതുവരെ കളിച്ചിട്ടില്ല. വിക്കറ്റെടുക്കൽ കുറവാണെങ്കിലും റൺസ് കൊടുക്കുന്നതിൽ പിശുക്ക് കാണിക്കുന്ന അശ്വിനെ ഇന്ത്യ പരീക്ഷിച്ചേക്കും.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - India vs Sri Lanka is a life and death battle today
Next Story