വിൻഡീസിനെതിരായ ആദ്യ ഏകദിനത്തിൽ ഇന്ത്യക്ക് ബൗളിങ്; ദീപക് ഹൂഡക്ക് അരങ്ങേറ്റം
text_fieldsഅഹ്മദാബാദ്: വെസ്റ്റിൻഡീസിനെതിരായ ഒന്നാം ഏകദിന മത്സരത്തിൽ ഇന്ത്യ ആദ്യം ബൗൾ ചെയ്യും. ഇന്ത്യയുടെ 1000ാമത്തെ ഏകദിനത്തിൽ ടോസ് നേടിയ ഇന്ത്യൻ നായകൻ രോഹിത് ശർമ ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു. ഇന്ത്യക്കായി ദീപക് ഹൂഡ അരങ്ങേറും.
രോഹിത് ശർമയും ഇഷാൻ കിഷനുമാകും ഇന്ത്യൻ ഇന്നിങ്സ് ഓപൺ ചെയ്യുക. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരക്ക് തൊട്ടുമുമ്പ് ഇന്ത്യൻ ടീം അംഗങ്ങളായ ശിഖർ ധവാൻ, റുതുരാജ് ഗെയ്ക്വാദ്, ശ്രേയസ് അയ്യർ, നവ്ദീപ് സെയ്നി എന്നിവർക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു.
ഇന്ത്യ പ്ലയിങ് ഇലവൻ: രോഹിത് ശർമ (ക്യാപ്റ്റൻ), ഇഷാൻ കിഷൻ, വിരാട് കോഹ്ലി, ഋഷഭ് പന്ത് (വിക്കറ്റ് കീപ്പർ), സൂര്യകുമാർ യാദവ്, ദീപക് ഹൂഡ, വാഷിങ്ടൺ സുന്ദർ, ശർദുൽ ഠാക്കൂർ, മുഹമ്മദ് സിറാജ്, യൂസ്വേന്ദ്ര ചഹൽ, പ്രസിദ്ധ് കൃഷ്ണ.
വെസ്റ്റിൻഡീസ് പ്ലയിങ് ഇലവൻ: കീറൺ പൊള്ളാഡ് (ക്യാപ്റ്റൻ), ഷായ് ഹോപ്, നികോളസ് പുരാൻ, ബ്രാൻഡൻ കിങ്, ഡാരൻ ബ്രാവോ, ഷാമർ ബ്രൂക്സ്, ജാസൺ ഹോൾഡർ, ഫാബിയൻ അലൻ, അകീൽ ഹുസൈൻ, അൽസാരി ജോസഫ്, കെമർ റോച്ച്.

