Begin typing your search above and press return to search.
exit_to_app
exit_to_app

Posted On
date_range Updated On
date_range ലോക ടെസ്റ്റ് ജേതാക്കൾക്ക് വൻതുക പാരിതോഷികം
text_fieldsbookmark_border
ദുബൈ: അടുത്തമാസം ഏഴു മുതൽ 12 വരെ ഇംഗ്ലണ്ടിലെ ഓവലിൽ നടക്കുന്ന ഇന്ത്യ-ആസ്ട്രേലിയ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ് ഫൈനലിലെ ജേതാക്കളെ കാത്തിരിക്കുന്നത് വമ്പൻ തുക. 16 ലക്ഷം ഡോളർ (ഏകദേശം 13.22 കോടി രൂപ) ആണ് ഒന്നാം സ്ഥാനക്കാർക്ക് ലഭിക്കുക. രണ്ടാം സ്ഥാനക്കാർക്ക് 6.6 കോടി രൂപ ലഭിക്കും. നിലവിൽ മൂന്നാം സ്ഥാനത്തുള്ള ദക്ഷിണാഫ്രിക്കക്ക് 3.71 കോടി രൂപയും നാലാം സ്ഥാനത്തുള്ള ഇംഗ്ലണ്ടിന് 2.89 കോടി രൂപയും ലഭിക്കും. അഞ്ചാം സ്ഥാനത്തുള്ള ശ്രീലങ്കക്ക് 1.65 കോടിയും ആറു മുതൽ ഒമ്പതാം സ്ഥാനം വരെയുള്ള ന്യൂസിലൻഡ്, പാകിസ്താൻ, വിൻഡീസ്, ബംഗ്ലാദേശ് ടീമുകൾക്ക് 82 ലക്ഷം രൂപ വീതവും ലഭിക്കും.
Next Story
