Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഞങ്ങൾക്ക് രോഹിത്തിനെ മതി നായകനായി! നിത അംബാനി‍യോട് അഭ്യർത്ഥിച്ച് ആരാധകൻ

text_fields
bookmark_border
ഞങ്ങൾക്ക് രോഹിത്തിനെ മതി നായകനായി! നിത അംബാനി‍യോട് അഭ്യർത്ഥിച്ച് ആരാധകൻ
cancel

ഐ.പി.എല്ലിലെ എക്കാലത്തെയും മികച്ച ടീമുകളിൽ ഒന്നാണ് മുംബൈ ഇന്ത്യൻസ്. അഞ്ച് ഐ.പി.എൽ ട്രോഫികളുള്ള മുംബൈ അഞ്ച് കിരീടങ്ങളും നേടിയത് രോഹിത് ശർമ എന്ന നായകന്‍റെ കീഴിലാണ്. എന്നാൽ നിലവിലെ സീസണിൽ ആറ് മത്സരത്തിൽ നിന്നും നാലെണ്ണം തോറ്റ് നിൽക്കുകയാണ് മുംബൈ.

ഡെൽഹിക്കെതിരെ കഴിഞ്ഞ മത്സരത്തിൽ ജയിച്ചുകയറിയെങ്കിലും ഹർദിക്ക് പാണ്ഡ്യ എന്ന നായകനിൽ ഒരുപാട് മുംബൈ ആരാധകർ തൃപ്തരല്ല. മുംബൈ ഇന്ത്യൻസിന്‍റെ നായകനായി രോഹിത് ശർമയെ നിയമിക്കണമെന്ന് ടീം ഉടമ നിത അംബാനിയോട് നേരിട്ട് ചോദിച്ചിരിക്കുകയാണ് ഒരു ആരാധകൻ.

ഷിർദ്ദി ദേവാലയത്തിൽ നിന്ന് തിരിച്ചുപോകുകയായിരുന്ന നിത അംബാനിയോട് ഒരു കടുത്ത രോഹിത് ശർമ ആരാധകൻ ജനക്കൂട്ടത്തിനിടയിലൂടെ കടന്നുവന്നാണ് ഈ ആവശ്യം ഉന്നയിക്കുന്നത് . ആരാധകൻ കൈകൾ കൂപ്പി നിതയോട് പറഞ്ഞു, "രോഹിത് ശർമ ടീമിന്‍റെ ക്യാപ്റ്റൻ ആക്കൂവെന്ന് എന്നാൽ ഇതിന് മറുപടിയുമായി പുഞ്ചിരിച്ചുകൊണ്ട് നിത പറഞ്ഞു, "ബാബ കി മർസി (അത് ദൈവത്തിന് വിട്ടുനൽകു)".

കഴിഞ്ഞ സീസണിലായിരുന്നു മുംബൈ ഇന്ത്യൻസിന്‍റെ നായക സ്ഥാനത്ത് നിന്നും രോഹിത് ശർമയെ മാറ്റി ഹർദിക്ക് പാണ്ഡ്യയെ നിയമിച്ചത്. കഴിഞ്ഞ സീസണിൽ നാല് മത്സരം മാത്രം വിജയിച്ച മുംബൈ അവസാന സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. ഈ സീസണിൽ ഇതുവരെ ആറ് മത്സരം കളിച്ച ഹർദിക്കും കൂട്ടരും രണ്ട് ജയവുമായി ഏഴാം സ്ഥാനത്താണ്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Fan requests nita ambani to make rohit sharma the captain of Mumbai Indians
Next Story