Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഇന്ത്യ എ ടീമിനെ പ്രഖ്യാപിച്ചു; സർഫറാസ് ടീമിൽ

text_fields
bookmark_border
ഇന്ത്യ എ ടീമിനെ പ്രഖ്യാപിച്ചു; സർഫറാസ് ടീമിൽ
cancel

മുംബൈ: രാജ്യത്തെത്തുന്ന ഇംഗ്ലീഷ് ടീമിനെതിരായ മത്സരങ്ങൾക്കുള്ള ഇന്ത്യ എ ടീമിനെ പ്രഖ്യാപിച്ചു. സായ് സുദർശൻ, രജത് പട്ടീദാർ, സർഫറാസ് ഖാൻ എന്നിവരടങ്ങുന്ന 13 അംഗ ടീമിനെയാണ് അജിത് അഗാർകർ ചെയർമാനായ ബി.സി.സി.ഐ സെലക്ഷൻ സമിതി പ്രഖ്യാപിച്ചത്. ഇംഗ്ലണ്ട് ലയൺസിനെതിരെ ദ്വിദിന മത്സരത്തോടെ ജനുവരി 12നാണ് പരമ്പര തുടങ്ങുക.

ആദ്യ നാലു ദിന മത്സരം ജനുവരി 17ന് അഹ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടക്കും. ദക്ഷിണാഫ്രിക്കൻ പര്യടനത്തിൽ ടീം ഇന്ത്യക്കൊപ്പമുണ്ടായിരുന്ന ബംഗാൾ താരം അഭിമന്യു ഈശ്വരനാണ് നായകൻ. സായ് സുദർശൻ, പട്ടീദാർ എന്നിവർ ദക്ഷിണാഫ്രിക്കക്കെതിരായ മത്സരത്തിൽ അരങ്ങേറ്റം കുറിച്ചിരുന്നു. പേസ് ആക്രമണം നയിച്ച് നവ്ദീപ് സെയ്നി, ആകാശ് ദീപ് എന്നിവരും കൂടെ വിദ്വത് കവരപ്പ, തുഷാർ ദേശ്പാണ്ഡെ എന്നിവരിൽ ഒരാളുമുണ്ടാകും.

ടീം: അഭിമന്യു ഈശ്വരൻ, സായ് സുദർശൻ, രജത് പട്ടീദാർ, സർഫറാസ് ഖാൻ, പ്രദോഷ് രഞ്ജൻ പോൾ, കെ.എസ് ഭരത് (വിക്കറ്റ് കീപർ), മാനവ് സുതർ, പുൽകിറ്റ് നാരംഗ്, നവ്ദീപ് സെയ്നി, തുഷാർ ദേശ്പാണ്ഡെ, വിദ്വത് കവരപ്പ, ധ്രുവ് ജുറൽ (വിക്കറ്റ് കീപർ), ആകാശ് ദീപ്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - BCCI Announces India A Squad For Warm-Up
Next Story