Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ആഷസ്: സാക് ക്രോളിക്ക് സെഞ്ച്വറി; അതിവേഗം ലീഡെടുത്ത് ഇംഗ്ലണ്ട്
text_fieldsbookmark_border
സെഞ്ച്വറി നേടിയ സാക് ക്രോളി
മാഞ്ചസ്റ്റർ: ആസ്ട്രേലിയക്കെതിരായ ആഷസ് ക്രിക്കറ്റ് ടെസ്റ്റ് പരമ്പരയിലെ നാലാം മത്സരത്തിൽ ഒന്നാം ഇന്നിങ്സ് ലീഡ് പിടിച്ച് ഇംഗ്ലണ്ട്. രണ്ടാം ദിനം കളിനിർത്തുമ്പോൾ ആതിഥേയർ നാലു വിക്കറ്റിന് 384 റൺസെന്ന നിലയിലാണ്. ഹാരി ബ്രൂക്ക് (14), ബെൻ സ്റ്റോക്സ് (24) എന്നിവരാണ് ക്രീസിൽ.
എട്ടുവിക്കറ്റ് നഷ്ടത്തിൽ 299 റൺസെന്ന നിലയിൽ രണ്ടാം ദിനം കളി ആരംഭിച്ച ഓസീസിന്റെ ഒന്നാം ഇന്നിങ്സ് 317ൽ അവസാനിക്കുകയായിരുന്നു.
വെടിക്കെട്ട് സെഞ്ച്വറി നേടിയ ഓപണർ സാക് ക്രോളിയുടെ ഇന്നിങ്സാണ് അതിവേഗം ഇംഗ്ലീഷുകാരെ ലീഡിലേക്കു നയിച്ചത്. ക്രോളി 182 പന്തിൽ 189 റൺസെടുത്ത് പുറത്തായി. ജോ റൂട്ടും (84) മുഈൻ അലിയും (54) അർധശതകങ്ങളുമായി മികച്ച പിന്തുണ നൽകി.
Next Story

